ഓട്ടോയിൽ കയറി രാത്രി 11 മണിക്ക് നാട്ടിക പള്ളിക്കടുത്ത് ഇറങ്ങി; ഓട്ടോക്കൂലി ചോദിച്ചപ്പോൾ ആക്രമണം, പണവും തട്ടി

Published : Mar 17, 2025, 03:41 PM IST
ഓട്ടോയിൽ കയറി രാത്രി 11 മണിക്ക് നാട്ടിക പള്ളിക്കടുത്ത് ഇറങ്ങി; ഓട്ടോക്കൂലി ചോദിച്ചപ്പോൾ ആക്രമണം, പണവും തട്ടി

Synopsis

കലിങ്കല്ല് കഷ്ണം കൊണ്ട് തലയുടെ ഇടത് വശത്തും ഇടിക്കുകയും പോക്കറ്റിൽ നിന്നും 15000 രൂപ വില വരുന്ന മൊബൈൽ ഫോണും 200 രൂപയും തട്ടിപ്പറിച്ചെടുത്തു കൊണ്ടു പോകുകയുമായിരുന്നു

തൃശൂർ: ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന പ്രതിയെ അറസ്റ്റ് ചെയ്തു. നാട്ടിക കാമ്പ്രത്ത് അഖിൽ (32) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 14 ന് രാത്രി 11 മണിക്ക് നാട്ടിക പള്ളിക്ക് സമീപമാണ് കേസിനാസ്പദമായ സംഭവം. എറിയാട് കരിപ്പാക്കുളം അംജിദിന്റെ ഓട്ടോയിലെത്തിയ അഖിൽ പെട്ടെന്ന് പോകാൻ ശ്രമിക്കുകയായിരുന്നു. ഓട്ടോക്കൂലി ചോദിച്ചതോടെ അംജിദിനെ മുഖത്ത് കൈകൊണ്ടും കലിങ്കല്ല് കഷ്ണം കൊണ്ട് തലയുടെ ഇടത് വശത്തും ഇടിക്കുകയും പോക്കറ്റിൽ നിന്നും 15000 രൂപ വില വരുന്ന മൊബൈൽ ഫോണും 200 രൂപയും തട്ടിപ്പറിച്ചെടുത്തു കൊണ്ടു പോകുകയുമായിരുന്നു. വലപ്പാട് പൊലീസ് കേസെടുത്ത അന്വേഷണം നടത്തുന്നതിനിടെ നാട്ടിക എ കെ ജി കോളനിക്ക് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. വലപ്പാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം കെ രമേഷ്, പ്രിൻസിപ്പൽ എസ് ഐ എബിൻ, പ്രൊബേഷൻ എസ് ഐ ജിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ബീഫ് ഫ്രൈയുടെ ഗ്രേവി കുറഞ്ഞതിന് ഹോട്ടലുടമയെയടക്കം ചട്ടുകം കൊണ്ടടിച്ച പ്രതികൾ, മൂന്ന് പേരെയും പിടികൂടി പൊലീസ്

അഖിൽ 2020 ൽ വലപ്പാട് പൊലീസ് സ്റ്റേഷനിൽ ഒരു മോഷണ കേസും മലപ്പുറം തിരൂർ പൊലീസ് സ്റ്റേഷനിൽ ഒരു മോഷണ കേസും, കൈപ്പമംഗലം പൊലീസ് സ്റ്റേഷനിൽ രണ്ട് മോഷണ കേസുകളും 2016 ൽ വലപ്പാട് പൊലീസ് സ്റ്റേഷനിൽ ഒരു വധശ്രമ കേസും അടക്കം 8  ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

വലപ്പാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം കെ രമേഷ്, പ്രിൻസിപ്പൽ എസ് ഐ എബിൻ, പ്രൊബേഷൻ എസ് ഐ ജിഷ്ണു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സോഷി, ലെനിൻ, സി പി ഒ ബിജേഷ്, സി പി ഒ സന്ദീപ്, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ മുജീബ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി