സുഹൃത്തുകൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം, ഒരാൾക്കായി തെരച്ചിൽ

Published : Mar 27, 2025, 04:06 PM IST
സുഹൃത്തുകൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം, ഒരാൾക്കായി തെരച്ചിൽ

Synopsis

വെങ്ങാനൂർ സ്വദേശി ജീവനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പാറ്റൂർ സ്വദേശി പാർത്ഥസാരഥിക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. 

തിരുവനന്തപുരം: തിരുവനന്തപുരം അടിമലത്തുറയിൽ കടലിൽ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കിൽപ്പെട്ട ഒരു വിദ്യാർത്ഥി മരിച്ചു. വെങ്ങാനൂർ സ്വദേശി ജീവനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പാറ്റൂർ സ്വദേശി പാർത്ഥസാരഥിക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. 

ഇന്ന് ഉച്ചയ്ക്കാണ് കാഞ്ഞിരംകുളം സർക്കാർ കോളേജിലെ വിദ്യാർത്ഥികള്‍ കടലിൽ കുളിക്കാനിറങ്ങിയത്. ശക്തമായ തിരമാലയില്‍ രണ്ട് വിദ്യാർത്ഥികള്‍ ഒഴിക്കിൽപ്പെടുകയായികുന്നു. മത്സ്യത്തൊഴിലാളികള്‍ ജീവനെ രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന പാർത്ഥസാരഥി എന്ന വിദ്യാർത്ഥിക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. രണ്ട് പേരും കാഞ്ഞിരംകുളം കോളേജിലെ ഒന്നാം വർഷ പി ജി വിദ്യാർത്ഥികളാണ്.

Also Read: പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി, കോളേജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ