കൊച്ചിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; തിരുവനന്തപുരം സ്വദേശിനിക്ക് ദാരുണാന്ത്യം 

By Web TeamFirst Published Jan 8, 2023, 9:13 PM IST
Highlights

ആലീസിന്റെ ഭർത്താവ് കുര്യൻ ഓഎതിർ ദിശയിലെത്തിയ കാറിലുണ്ടായിരുന്ന വില്ലൂന്നി സ്വദേശികൾക്കും പരിക്കേറ്റു.ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലീസിന്റെ മൃതദേഹം കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ടിച്ചിരുന്ന കാർ വിടിജെക്ക് സമീപം മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു.

കൊച്ചി : കൊച്ചി എംസി റോഡിൽ കൂത്താട്ടുകുളം ചോരക്കുഴിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം സ്വദേശി ആലീസ് (64) ആണ് മരിച്ചത്. ആലീസിന്റെ ഭർത്താവ് കുര്യൻ ഓടിച്ചിരുന്ന കാർ വിടിജെക്ക് സമീപം മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. എതിർ ദിശയിലെത്തിയ കാറിലുണ്ടായിരുന്ന വില്ലൂന്നി സ്വദേശികൾക്കും പരിക്കേറ്റു.ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലീസിന്റെ മൃതദേഹം കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

സൗദി അറേബ്യയില്‍ അപകടത്തില്‍പെട്ട ഇന്ധന ടാങ്കറിന് തീപിടിച്ചു; ഡ്രൈവറിന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ തൊഴുത്തിന്റെ തൂൺ ഇടിഞ്ഞ് ദേഹത്തേക്ക് വീണു, അഞ്ചു വയസുകാരന് ദാരുണാന്ത്യം 

ആലപ്പുഴ : തൊഴുത്തിന്റെ തൂൺ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ അഞ്ചു വയസുകാരൻ മരിച്ചു.  മാന്നാർ കുരട്ടിശേരി കോലടത്ത് വീട്ടിൽ ഗൗരിശങ്കറാണ് മരിച്ചത്. വീടിന് സമീപം ഉപയോഗിക്കാതെ കിടന്ന തൊഴുത്തിന്റെ തൂണിൽ കെട്ടിയിരുന്ന അയയിൽ  വലിച്ചു കളിക്കുന്നതിനിടെ കോൺക്രീറ്റ് തൂണ് ഒടിഞ്ഞു വീഴുകയായിരുന്നു. തൂണിനടിയിൽ പെട്ട കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗവണ്മെന്റ് ജെ ബി സ്കൂളിലെ എൽകെജി വിദ്യാർത്ഥിയാണ് ഗൗരിശങ്ക‍ര്‍. അച്ഛൻ :സുരേഷ് നായർ അമ്മ :ശ്രീവിദ്യ. 

കളിക്കുന്നതിനിടെ തൊഴുത്തിന്റെ തൂൺ ഇടിഞ്ഞ് ദേഹത്തേക്ക് വീണു, അഞ്ചു വയസുകാരന് ദാരുണാന്ത്യം

click me!