Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയില്‍ അപകടത്തില്‍പെട്ട ഇന്ധന ടാങ്കറിന് തീപിടിച്ചു; ഡ്രൈവറിന് ദാരുണാന്ത്യം

സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ഡ്രൈവറുടെ ജീവന്‍ രക്ഷിക്കാനായില്ല. 

Driver lost his life in a blaze caused after a tanker overturned in an accident
Author
First Published Jan 8, 2023, 7:15 PM IST

റിയാദ്: സൗദി അറേബ്യയില്‍ നിയന്ത്രണംവിട്ടു മറിഞ്ഞ  ഇന്ധന ടാങ്കറിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. നജ്റാനിലായിരുന്നു സംഭവം. സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ഡ്രൈവറുടെ ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്നുള്ള മറ്റ് നടപടികള്‍ പിന്നീട് സ്വീകരിച്ചതായി അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. മരണപ്പെട്ട ഡ്രൈവറെ സംബന്ധിച്ചുള്ള വിവരങ്ങളും ലഭ്യമായിട്ടില്ല. 
 

Read also:  ഹോട്ടലുകളിലും അപ്പാര്‍ട്ട്മെന്റുകളിലും സ്ഥാപനങ്ങളിലും പരിശോധന; 33 പ്രവാസികള്‍ അറസ്റ്റില്‍

റിയാദ് പ്രവിശ്യയിലെ അഫീഫിൽ യാത്രക്കാരുമായ പോയ ബസിന് കഴിഞ്ഞ ദിവസം തീപിടിച്ചിരുന്നു. റിയാദിൽനിന്ന് 500 കിലോമീറ്റർ അകലെ അഫീഫ്-ദറഇയ റോഡിൽ വ്യാഴാഴ്ച രാത്രി 40 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്. ബസിന്റെ പിൻഭാഗത്തെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് വിവരം. 

തീ ആളിപ്പടരുന്നതിന് മുമ്പ് യാത്രക്കാർക്ക് ബസിൽനിന്ന് ഇറങ്ങാൻ സാധിച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്. പിന്നീട് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരെത്തി തീ അണച്ചു. യാത്രക്കാരിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സിവിൽ ഡിഫൻസ് പറഞ്ഞു. ട്രാഫിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും കനത്ത മഴയുടെ അന്തരീക്ഷത്തിൽ യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു.

Read also:  പ്രവാസി മലയാളി യുവാവ് ബാല്‍ക്കണിയില്‍ നിന്ന് വീണു മരിച്ചു

Follow Us:
Download App:
  • android
  • ios