
കോഴിക്കോട്: പന്തീരാങ്കാവ് പൂളേങ്കരയില്‍ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വന്‍ നാശനഷ്ടം. പാട്ടാഴത്തില്‍ സൈഫുദ്ദീന്റെ വീട്ടിലെ ഒരു വര്‍ഷം മുന്‍പ് വാങ്ങിയ ഫ്രിഡ്ജ് ആണ് പൊട്ടിത്തെറിച്ചത്. ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം നടന്നത്. രാവിലെ ഉഗ്രശബ്ദം കേട്ട് ഉറക്കമുണര്‍ന്ന സൈഫുദ്ദീനും കുടുംബവും റൂമിന്റെ വാതില്‍ തുറന്നപ്പോള്‍ കണ്ടത് തീയും പുകയും മാത്രമായിരുന്നു.
604 ഗ്രാം പാക്കറ്റിൽ 420 ഗ്രാം മാത്രം, ബിസ്കറ്റ് എണ്ണവും കുറവ്, പാർലെയ്ക്ക് പിഴയിട്ട് കോടതി
ഈ സമയത്ത് ശ്വാസതടസ്സം നേരിട്ടതായും സൈഫുദ്ധീന്‍ പറഞ്ഞു. കൂടുതല്‍ പരിശോധിച്ചപ്പോഴാണ് ഫ്രിഡ്ജിന് തീപ്പിടിച്ചതാണെന്ന് മനസ്സിലായത്. ഉടന്‍ തന്നെ കുടുംബാംഗങ്ങളെ മുഴുവന്‍ വീടിന് പുറത്തിറക്കുകയായിരുന്നുവെന്നും സൈഫുദ്ദീൻ പ്രതികരിക്കുന്നത്. ബഹളം കേട്ട് എത്തിയ നാട്ടുകാരുടെ നേതൃത്വത്തില്‍ വെള്ളമൊഴിച്ച് തീ അണക്കുകയായിരുന്നു. അടുക്കള ഭാഗത്തേക്കും തീ വ്യാപിച്ചിരുന്നു. വീട്ടിലെ വയറിംഗിന്റെ ഒരു ഭാഗം കത്തിനശിച്ചിട്ടുണ്ട്. ഫ്രിഡ്ജിന് സമീപത്തായി ഗ്യാസ് സിലിണ്ടര്‍ ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് തന്നെ തീ അണക്കാനായതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam