ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ മരിച്ചു; മക്കൾ തിന്നർ കുടിച്ചിരുന്നെന്ന് പിതാവ്

Published : Sep 11, 2026, 10:44 PM ISTUpdated : Sep 12, 2026, 12:04 AM IST
Idukki Children Death

Synopsis

അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ചു. കുട്ടികൾ തിന്നർ കുടിച്ചുവെന്ന പിതാവിൻ്റെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. മാതാപിതാക്കളെ ചോദ്യം ചെയ്തുവരികയാണ്.

ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള ഇരട്ട കുട്ടികൾ മരിച്ചു. വലിയകാട്ടിൽ അഫ്സൽ - സാന്ദ്ര ദമ്പദികളുടെ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികളായ ഇഹാൻ, റിഹാൻ എന്നിവരാണ് മരിച്ചത്. ഒരാൾ അടിമാലി താലൂക്ക് ആശുപത്രിയിലും, ഒരാൾ അടിമാലി സ്വകാര്യ ആശുപത്രിയിലും വെച്ചാണ് മരിച്ചത്. കുട്ടികൾ പെയിന്റിന് ചേർക്കുന്ന തിന്നർ കുടിച്ചെന്നാണ് പിതാവ് അഫ്‌സൽ പൊലീസിനോട് പറഞ്ഞത്. മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

അവശനിലയിൽ അഫ്‌സലാണ് കുഞ്ഞുങ്ങളെ ആശുപത്രിയിൽ എത്തിച്ചത്. ദമ്പതികൾ തമ്മിൽ കുടുംബപ്രശ്‌നങ്ങൾ ഉള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒരു വയസ് മാത്രം പ്രായമുള്ള കുട്ടികൾ എങ്ങനെയാണ് തിന്നർ കുടിച്ചതെന്നാണ് പൊലീസിന് സംശയം. വീട്ടാവശ്യത്തിന് വീട്ടിൽ സൂക്ഷിച്ച തിന്നർ എടുത്ത് കുടിച്ചുവെന്നാണ് മൊഴിയെങ്കിലും ആശുപത്രി അധികൃതർക്ക് സംശയം തോന്നി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്തിയാലേ മരണകാരണം വ്യക്തമാകൂ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യൂണിഫോം ധരിച്ച് സ്കൂളിലേക്ക്, വസ്ത്രം മാറി നടന്ന് പോയി, മണ്ണൂത്തിയിൽ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി
തടിക്കഷ്ണം ഉപയോഗിച്ച് തല തല്ലിപ്പൊളിച്ചു, കൊല്ലത്ത് മരുമകന്റെ ആക്രമണത്തിൽ അമ്മായിയമ്മയ്ക്ക് ദാരുണാന്ത്യം