ഗോത്ര വിഭാഗങ്ങൾക്ക് തനത് ഭാഷയിൽ ഓൺലൈൻ ക്ലാസുകൾ; വീഡിയോ ചിത്രീകരണം തുടങ്ങി

By Web TeamFirst Published Jun 21, 2020, 5:48 PM IST
Highlights

വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലെ വിവിധ ഗോത്ര ഭാഷകളിലാണ് നിലവിൽ ക്ലാസുകൾ ചിത്രീകരിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ ഒരു ലക്ഷത്തോളം വിദ്യാർത്ഥികൾ ഗോത്രവിഭാഗത്തിൽ ഉൾപ്പെടുന്നുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്തെ ഗോത്ര വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് തനത് ഭാഷയിൽ ഓൺലൈൻ പാഠ്യ പദ്ധതി തയ്യാറാക്കുന്നു. മൂന്ന് ജില്ലകളിലെ 10 ഗോത്രവിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് വിദ്യാഭ്യാസ വകുപ്പ് ക്ലാസുകൾ ഒരുക്കുന്നത്.

ഓൺലൈൻ ക്ലാസുകൾ രണ്ടാം ഘട്ടത്തിലെത്തിയപ്പോഴാണ് ഗോത്രഭാഷയിലും ക്ലാസുകൾ തയ്യാറാക്കുന്നത്. പണിയ, കുറുമ , നായ്ക, കുറിച്യ ,ഊരാളി, ചോല നായ്ക തുടങ്ങിയ 10 ഭാഷകളിലാണ് ക്ലാസുകൾ എടുക്കുന്നത്. രണ്ട് ജില്ലകളിലായി 267 ഗോത്ര ബന്ധു അധ്യാപകർ ഗോത്ര വിഭാഗങ്ങളെ പഠിപ്പിക്കാനായി ഉണ്ട്. ഇവരുടെ സഹായത്തോടെ സമഗ്ര ശിക്ഷാ കേരളയാണ് ക്ലാസുകൾ തയ്യാറാക്കുന്നത്. 

വിക്ടേഴ്സ് ചാനലിൽ ക്ലാസുകൾ സംപ്രേക്ഷണം ചെയ്യും. വാട്സ് ആപ് ഗ്രൂപ്പുകളിലൂടെയും ഇവ വിദ്യാർത്ഥികളിലെത്തിക്കും. വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലെ വിവിധ ഗോത്ര ഭാഷകളിലാണ് നിലവിൽ ക്ലാസുകൾ ചിത്രീകരിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ ഒരു ലക്ഷത്തോളം വിദ്യാർത്ഥികൾ ഗോത്രവിഭാഗത്തിൽ ഉൾപ്പെടുന്നുണ്ട്.

click me!