യൂബര്‍ - ഒല സമരം പിന്‍വലിച്ചു

By Web TeamFirst Published Dec 14, 2018, 11:21 PM IST
Highlights

ഇപ്പോള്‍ ഡ്രൈവര്‍മാര്‍ക്ക് നല്‍കിവരുന്ന ഇന്‍സെന്റീവ് കമ്പനികള്‍ തുടര്‍ന്നും നല്‍കണം. പുതുക്കിയ ഇന്‍സെന്റീവ് പദ്ധതികള്‍ ഒല-യൂബര്‍ മാനേജ്മെന്റ് പ്രതിനിധികള്‍ ആര്‍ജെഎല്‍സിക്ക് നല്‍കണം എന്നും യോഗത്തില്‍ തീരുമാനമായി. ജിഎസ്ടി യാത്രക്കാരില്‍ നിന്നും ഈടാക്കും. 

കൊച്ചി: പതിമൂന്ന് ദിവസമായി നടക്കുന്ന ഓണ്‍ലൈന്‍ ടാക്സി (യൂബര്‍-ഒല) സമരം പിന്‍വലിച്ചു. ലേബര്‍ കമ്മിഷണര്‍ എ.അലക്സാണ്ടറുടെ അധ്യക്ഷതയില്‍ എറണാകുളം റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. 

ഇപ്പോള്‍ ഡ്രൈവര്‍മാര്‍ക്ക് നല്‍കിവരുന്ന ഇന്‍സെന്റീവ് കമ്പനികള്‍ തുടര്‍ന്നും നല്‍കണം. പുതുക്കിയ ഇന്‍സെന്റീവ് പദ്ധതികള്‍ ഒല-യൂബര്‍ മാനേജ്മെന്റ് പ്രതിനിധികള്‍ ആര്‍ജെഎല്‍സിക്ക് നല്‍കണം എന്നും യോഗത്തില്‍ തീരുമാനമായി. ജിഎസ്ടി യാത്രക്കാരില്‍ നിന്നും ഈടാക്കും. 

സമരം ചെയ്ത തൊഴിലാളികള്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കില്ലെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ പറഞ്ഞു. യൂണിയന്‍ പ്രതിനിധികള്‍, മാനേജ്മെന്റ് പ്രിതിനിധികള്‍, എറണാകുളം റീജണല്‍ ജോയിന്റ് ലേബര്‍ കമ്മിഷണര്‍, എറണാകുളം ഡിഎല്‍ഒ ( എന്‍ഫോഴ്സ്മെന്റ്) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

click me!