മറ്റൊരാളുടെ പണം ചെക്ക്, എടിഎം കാർഡ് എന്നിവ ഉപയോഗിച്ച് പിൻവലിച്ചവർ തുടങ്ങി അടിമുടി തട്ടിപ്പ്; ഓപ്പറേഷൻ സൈ ഹൈണ്ടിൽ പിടിയിലായത് 16 പേർ

Published : Mar 06, 2026, 10:26 PM IST
Kerala Police Cyber Cell officials monitoring cyber crimes and conducting raids under Operation Cy-Hin

Synopsis

ഓപ്പറേഷൻ സൈ ഹൈണ്ട് 2.0 ന്റെ ഭാഗമായി കൊച്ചി റൂറൽ ജില്ലയിൽ 16 പേർ അറസ്റ്റിലായി. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് നടപടി. ലക്ഷങ്ങളുടെ പണമിടപാട് നടന്നതായി കണ്ടെത്തിയ പോലീസ്

കൊച്ചി: ഓപ്പറേഷൻ സൈ ഹൈണ്ട് 2.0ൽ റൂറൽ ജില്ലയിൽ 16 പേർ അറസ്റ്റിലായി. 13 പേരെ റിമാൻഡ് ചെയ്തു. 36 എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഒൻപത് ഡിവൈസുകൾ കണ്ടുകെട്ടി. അറക്കപ്പടി മണ്ണൂപ്പറമ്പിൽ അഫ്സൽ, വെങ്ങോല പട്ടരുമഠം ഇബ്രാഹിം ബാദുഷ, പള്ളിക്കര മംഗലം കുന്നേൽ റെജി, ഏനാനല്ലൂർ പീടിയേക്കൽ ഭസിത് ഷമീർ, പോത്താനിക്കാട് കല്ലറക്കുടിയിൽ ഫെബിൻസ് ബഷീർ, വെള്ളൂർക്കുന്നം പാലക്കാട് പുത്തൻപുരയിൽ നൗഷാദ്, പട്ടാമ്പിയിൽ ഷമീർ, മേക്കടമ്പ് കാളൻകുടിയിൽ അനന്തു അശോകൻ, മുളവൂർ കൂവക്കാട് ഫരീദുദീൻ, മാറാടി പടിഞ്ഞാറേക്കുടിയിൽബിജു, പല്ലാരിമംഗലം അട്ടായം ഷാ മോൻ, ഏനാനല്ലൂർ പൊറ്റക്കണ്ടത്തിൽ മുഹമ്മദ് അജ്മൽ, കല്ലൂർക്കാ‌ട് വാകമറ്റത്തിൽ അബിൻ എന്നിവരെയാണ് റിമാൻഡ് ചെയ്തത്.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തിയവർ, ബാങ്ക് അക്കൗണ്ടുകൾ എടുത്ത് മറ്റുള്ളവർക്ക് നൽകിയവർ, അക്കൗണ്ടിലേക്ക് വന്ന മറ്റൊരാളുടെ പണം ചെക്ക്, എടിഎം കാർഡ് എന്നിവ ഉപയോഗിച്ച് പിൻവലിച്ചവർ തുടങ്ങിയവരാണ് പിടിയിലായവർ. ലക്ഷങ്ങളുടെ പണമിടപാടാണ് ഇവരുടെ അക്കൗണ്ടിലൂടെ നടന്നിട്ടുള്ളത്. ബാങ്ക് അക്കൗണ്ടുകൾ എടുത്ത് കൈമാറ്റം ചെയ്യുന്നത് ഗുരുതരമായ കുറ്റമാണെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അതിരപ്പിള്ളിയിൽ മഞ്ഞകൊമ്പന്റെ വിളയാട്ടം; സഞ്ചാരികളുടെ കാർ തടഞ്ഞു, ആന മദപ്പാടിലെന്ന് വനംവകുപ്പ്
കൊല്ലത്ത് ഉത്സവത്തിനിടെ വിദ്യാർത്ഥിയെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ 2 പ്രതികൾ കൂടി അറസ്റ്റിൽ, 18 കാരൻ മരിച്ചത് തലക്കടിയേറ്റ്