
കൊച്ചി: സ്കൂൾ വാഹനങ്ങളിൽ റൂറൽ ജില്ലാ പൊലീസിൻ്റെ മിന്നൽ പരിശോധന. ഒറ്റ ദിവസം കൊണ്ട് 478 വാഹനങ്ങളാണ് പരിശോധിച്ചത്. റേഞ്ച് ഡിഐജി ഡോ. അരുൾ ആർ.ബി കൃഷ്ണയുടെ നിർദേശ പ്രകാരമായിരുന്നു പരിശോധന. ആലുവ സബ്ഡിവിഷനിലാണ് ഏറ്റവും കൂടുതൽ വാഹനങ്ങൾ പരിശോധിച്ചത്.
ആലുവ- 138, മുനമ്പം 93, മൂവാറ്റുപുഴ 90, പുത്തൻകുരിശ് 81, പെരുമ്പാവൂർ 76 എന്നിങ്ങനെയാണ് വാഹനങ്ങൾ പരിശോധിച്ചത്. സ്‌റ്റേഷനിൽ രൂപീകരിച്ച പ്രത്യേക ടീം സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. പുലർച്ചെ മുതൽ ആരംഭിച്ചു. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
വരും ദിവസങ്ങളിലും പരിശോധന തുടരും. ഓപ്പറേഷൻ പി.ഹണ്ട് റൂറൽ ജില്ലയിൽ മൊബൈൽ ഫോണുകൾ ഉൾപ്പടെ 29 ഉപകരണങ്ങൾ പിടികൂടി. കുഴുപ്പിള്ളി സ്വദേശിയായ പത്തൊമ്പതുകാരനെ അറസ്റ്റ് ചെയതു. അഞ്ച് സബ്ഡിവിഷനുകളിൽ 46 ഇടങ്ങളിലയിരുന്നു റെയ്ഡ്. പ്രത്യേക പോലീസ് സംഘമാണ് പരിശോധനയ്‌ക്ക് നേതൃത്വം നൽകിയത്.
കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും വിവിധ പോൺ സൈറ്റുകളിൽ നിന്നും ഡൗൺലോഡ് ചെയ്തു കാണുകയും, സൂക്ഷിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഓപ്പറേഷൻ പി.ഹണ്ട് നടത്തുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam