
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ മുളകുപൊടി എറിഞ്ഞ് വീട്ടമ്മയുടെ സ്വർണം കവരാൻ ശ്രമമെന്ന് പരാതി. പേരാമ്പ്ര സ്വദേശി റമീസയ്ക്കും രണ്ട് വയസുകാരി മകൾക്കും നേരെ മുളകുപൊടി എറിഞ്ഞത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രി അടുക്കളയിൽ പാത്രം കഴുകുന്നതിനിടയിലാണ് റമീസയ്ക്കും രണ്ടു വയസുകാരി മകൾക്കും നേരെ മുളകുപൊടി എറിഞ്ഞത്. ഇരുവരും ബഹളം ഉണ്ടാക്കിയതോടെ മുളകുപൊടി എറിഞ്ഞആൾ ഓടി രക്ഷപ്പെട്ടു. സംഭവം നടക്കുമ്പോൾ റമീസയും രണ്ട് വയസുകാരി മകളും ഉമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. ബഹളം കേട്ടതോടെ തൊട്ടടുത്ത് കച്ചവടം നടത്തിയിരുന്ന റമീസയുടെ ഭർത്താവ് ഷുക്കൂറും നാട്ടുകാരും ഓടിയെത്തിയിരുന്നു. റമീസയുടെയും മകളുടെയും സ്വർണാഭരണങ്ങൾ കവരാനുള്ള ശ്രമമാണ് നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വീട്ടുകാരുടെ പരാതിയിൽ പേരാമ്പ്ര പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം. സ്വർണ വില ഉയർന്നതിന് പിന്നാലെ കവർച്ചാ ശ്രമങ്ങൾ കൂടിയത് നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പൊലീസ് പട്രോളിങ് കാര്യക്ഷമമമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam