രഹസ്യവിവരം ലഭിച്ചു; പരിശോധനയില്‍ ബോഡി ബിൽഡർ പിടിയിൽ, കണ്ടെത്തിയത് 391 ഗ്രാം എംഡിഎംഎ

Published : Jul 10, 2026, 08:06 AM ISTUpdated : Jul 10, 2026, 12:56 PM IST
Mdma Arrest

Synopsis

എടത്തല സ്വദേശി മുഹമ്മദ് സാദിഖാണ് കൊച്ചിയില്‍ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 391 ഗ്രാം എംഡിഎംഎ പിടികൂടി.

കൊച്ചി: കൊച്ചിയില്‍ എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ. എടത്തല സ്വദേശി മുഹമ്മദ് സാദിഖാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 391 ഗ്രാം എംഡിഎംഎ പിടികൂടി. മുൻപ് പിടികൂടിയ ലഹരി പാർട്ടി ഡിലർ കെവിന്‍റെ കൂട്ടാളിയാണ് മുഹമ്മദ് സാദിഖ് എന്ന് ഡാൻസഫ് സംഘം അറിയിച്ചു.

ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ബോഡി ബില്‍ഡര്‍ കുടുങ്ങിയത്. ഡാന്‍സാഫ് സംഘത്തിന് നേരത്തെ തന്നെ ഇയാളെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചിരുന്നു. കുറച്ച് നാളായി ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ബോഡി ബില്‍ഡറുടെ പക്കല്‍ നിന്ന് എംഡിഎംഎ പിടികൂടിയത്. ഇയാളുടെ അക്കൗണ്ടില്‍ നിന്നും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 10 ലക്ഷം രൂപയുടെ ഇടപാടുകള്‍ നടന്നതായി പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യല്‍ തുടരുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നീണ്ടകരയില്‍ അപകടത്തില്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് സഹായധനം കൈമാറി
മോഷണക്കുറ്റം ആരോപിച്ച് പന്ത്രണ്ടുകാരന് ക്രൂര പീഡനം, വിദേശത്തേക്ക് കടന്ന് ബന്ധു, രക്ഷപ്പെട്ടത് കോഴിക്കോട് വിമാനത്താവളത്തിലൂടെ