മകളുടെ വിവാഹാവശ്യത്തിനായി സ്വര്‍ണം വാങ്ങാന്‍ ഇറങ്ങിയതിന് പിന്നാലെ കാണാതായി; റിട്ട. അധ്യാപകനെ കണ്ടെത്തിയത് ഉടുപ്പിയില്‍ വെച്ച്

Published : Jul 10, 2026, 03:48 AM IST
Missing case found

Synopsis

കോഴിക്കോട് പേരാമ്പ്രയിൽ നിന്ന് കാണാതായ റിട്ടയേർഡ് അധ്യാപകൻ രാജീവൻ മാസ്റ്ററെ കർണാടകയിലെ ഉടുപ്പിയിൽ കണ്ടെത്തി. മകളുടെ വിവാഹത്തിന് സ്വർണം വാങ്ങാൻ പോയ ഇദ്ദേഹത്തെ തിങ്കളാഴ്ച മുതലാണ് കാണാതായത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.

കോഴിക്കോട്: ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ റിട്ടയേര്‍ഡ് അധ്യാപകനെ കര്‍ണാടകയിലെ ഉടുപ്പിയില്‍ കണ്ടെത്തി. കോഴിക്കോട് പേരാമ്പ്രയില്‍ നിന്ന് കാണാതായ രാജീവന്‍ മാസ്റ്ററെയാണ് ഉഡുപ്പിയില്‍ കണ്ടെത്തിയത്. ചേനോളി പുത്തനെടുത്ത് സ്വദേശിയായ ഇദ്ദേഹത്തെ കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് കാണാതായത്. മകളുടെ വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാന്‍ വീട്ടില്‍ നിന്ന് പുറപ്പെട്ടതായിരുന്നു. എന്നാല്‍ പിന്നീട് ഇദ്ദേഹം തിരിച്ചെത്തിയില്ല. കൊല്ലൂര്‍ മൂകാംബിക ഭാഗത്തുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഉഡുപ്പിയില്‍ വെച്ച് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ബന്ധുക്കള്‍ക്ക് ഇദ്ദേഹത്തെ കണ്ടെത്തിയ വിവരം ലഭിച്ചത്. കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വ്യാജ കേസിൽ കസ്റ്റഡി മര്‍ദ്ദനം, പത്തനംതിട്ടയിൽ 13 കാരിയുടെ വ്യാജ പോക്സോ പരാതിയിൽ യുവാവിനെ കസ്റ്റഡിയിലെടുത്ത എസ്ഐക്ക് സ്ഥലംമാറ്റം
ലഹരി വിരുദ്ധ സംഘടനയിൽ തലവൻ മാത്രമമല്ല, വേറെയുമുണ്ട് മയക്കുമരുന്ന് കച്ചവടക്കാര്‍; പത്തനംതിട്ടയിൽ സംസ്ഥാന പ്രസിഡന്റിന് പിന്നാലെ കൂട്ടാളിയും പിടിയിൽ