
തിരുവനന്തപുരം: കല്ലമ്പലത്ത് ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. അഞ്ചൽ സ്വദേശി അജയകൃഷ്ണനാണ് മരിച്ചത്. ബൈക്ക് ഹംപിൽ കയറി നിയന്ത്രണം തെറ്റിയാണ് അപകടം സംഭവിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. പുലർച്ചെ കാൽനടയാത്രക്കാരാണ് യുവാവ് പരിക്കേറ്റ നിലയിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് ഇവർ കല്ലമ്പലം പോലീസിൽ വിവരമറിയിച്ചു. രാത്രിയിൽ ഹംപ് തിരിച്ചറിയാൻ സ്ഥലത്ത് അടയാളങ്ങളോ റിഫ്ളക്ടറുകളോ ഇല്ലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam