ഓറഞ്ച് അലര്‍ട്ട്! റിസോർട്ട് - ഹോം സ്റ്റേകളിലെ പ്രവേശനം നിരോധിച്ചു, തവിഞ്ഞാലിൽ കൺട്രോൾ റൂം തുറന്നു, വയനാട്ടിൽ ജാഗ്രത

Published : Jul 26, 2025, 09:47 PM IST
wayanad rain

Synopsis

കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് മാനന്തവാടിയിൽ ദുരന്തനിവാരണ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. 

മാനന്തവാടി: കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിൽ ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. വില്ലേജ്തല കണ്‍ട്രോൾ റൂമുകളില്‍ നിന്നും വിവരങ്ങൾ തത്സമയം ജില്ലാ എമര്‍ജന്‍സി ഓപ്പറേഷൻ സെന്‍ററിലേക്ക് നല്‍കാനുള്ള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.

തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് കണ്‍ട്രോള്‍ റൂം നമ്പർ- 8156 810 944, 9496048313 ,9496048312

സെക്രട്ടറി- 8156 810 944

ഹെഡ്ക്ലർക്ക്-9961 862 176

പ്രസിഡന്റ്- 9526 132 055

വൈസ് പ്രസിഡന്റ്- 9207 024 237

പേര്യ വില്ലേജ് ഓഫീസ് - 8547 616 711

വാളാട് വില്ലേജ് ഓഫീസ് 8547 616 716

തവിഞ്ഞാൽ വില്ലേജ് ഓഫീസ് 8547 616 714

റിസോർട്ട് - ഹോം സ്റ്റേകളിലെ പ്രവേശനം നിരോധിച്ചു

ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും വ്യാപകമായി മഴയായതിനാലും

മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട, തവിഞ്ഞാൽ, തിരുനെല്ലി, തൊണ്ടർനാട്, വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ, തരിയോട്, പൊഴുതന, മേപ്പാടി, വൈത്തിരി, മൂപ്പൈനാട്, ഗ്രാമ പഞ്ചായത്തുകളിലെ റിസോർട്ടുകൾ, ഹോം സ്റ്റേകളുടെ പ്രവർത്തനം നിരോധിച്ചു. മുണ്ടക്കൈ - ചൂരൽമല ദുരന്ത പ്രദേശത്ത് നോ ഗോ സോൺ മേഖലയിലേക്കുള്ള പ്രവേശനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെച്ചതായി ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു
എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്