പുത്തരിക്കണ്ടം നായനാർ പാർക്കിൽ നടക്കുന്ന അലങ്കാര വർണ്ണമത്സ്യ -പെറ്റ് ഷോ മൂന്നു ദിവസം കൂടി മാത്രം

Published : Aug 05, 2026, 07:53 PM IST
Pet Show – Only three days left

Synopsis

തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിൽ അലങ്കാര മത്സ്യങ്ങളുടെയും ഓമന മൃഗങ്ങളുടെയും അപൂർവ പ്രദർശനം നടക്കുന്നു. ഇഗ്വാന, ബോൾ പൈത്തൺ തുടങ്ങിയ അപൂർവ ജീവികളെയും ഭക്ഷ്യമേള, ഓണം വിപണനമേള എന്നിവയും ഉൾക്കൊള്ളുന്ന ഈ മേള ആഗസ്റ്റ് എട്ടിന് സമാപിക്കും.

തിരുവനന്തപുരം: പുത്തരിക്കണ്ടം നായനാർ പാർക്കിൽ നടക്കുന്ന അലങ്കാര വർണ്ണമത്സ്യങ്ങളുടെയും അരുമപ്പക്ഷികളുടെയും ഓമന മൃഗങ്ങളുടെയും അപൂർവ പ്രദർശനം ആഗസ്റ്റ് എട്ടിന് സമാപിക്കും. കേരളത്തിൽ ഇതുവരെ പ്രദർശിപ്പിക്കാത്ത നിരവധി അപൂർവയിനം പക്ഷികൾ, അലങ്കാര വർണ്ണമത്സ്യങ്ങൾ, ഓമന മൃഗങ്ങൾ എന്നിവയെ ഒരേയിടത്ത് പരിചയപ്പെടാനും ആസ്വദിക്കാനും അവസരമൊരുക്കുന്ന മേളയാണ് ഒരുക്കിയിട്ടുള്ളത്. പക്ഷിലോകത്തിന്റെയും ജന്തുലോകത്തിന്റെയും കൗതുകക്കാഴ്ചകൾ അടുത്തറിയാനും പഠിക്കാനും പൊതുജനങ്ങൾക്ക് ഈ മേള ഉപകാരപ്പെടും.

ഉരഗവർഗത്തിൽപ്പെട്ട ഇഗ്വാനകൾ, മനുഷ്യരുമായി ഇഴുകിച്ചേർന്ന് വളർത്തുന്ന പെരുമ്പാമ്പിനത്തിലെ ബോൾ പൈത്തൺ, അപൂർവയിനം തത്തകൾ, അരോവാന ഉൾപ്പെടെയുള്ള അലങ്കാര മത്സ്യങ്ങൾ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി അപൂർവ ജീവജാലങ്ങൾ മേളയുടെ പ്രധാന ആകർഷണങ്ങളാണ്. പ്രദർശനത്തോടനുബന്ധിച്ച് കുടുംബശ്രീ നാടൻ, മലബാർ ഭക്ഷ്യമേള, നാടൻ പലഹാരമേള, അമ്പതു ശതമാനം വിലക്കുറവിൽ ഫർണിച്ചർ മേള, വിവിധ ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ ഓണം വിപണനമേള എന്നിവയും ഒരുക്കിയിട്ടുണ്ട്. ഓണക്കാലത്തിനായി കുടുംബത്തിനാവശ്യമായ വിവിധ ഉൽപ്പന്നങ്ങൾ ആകർഷകമായ വിലക്കിഴിവിൽ വാങ്ങാനുള്ള അവസരവും സന്ദർശകർക്ക് ലഭിക്കും. മേള സന്ദർശിക്കുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും വിതരണം ചെയ്യും. ദിവസവും രാവിലെ 11 മുതൽ രാത്രി 10 വരെയാണ് പ്രദർശന സമയം. തിരുവനന്തപുരം നവജീവൻ ട്രസ്റ്റും കേരള പെറ്റ്സ് ഫാർമേഴ്സ് അസോസിയേഷനും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മലപ്പുറം പോത്തുകല്ലിൽ മാതൃകാ ഫോറസ്റ്റ് സ്റ്റേഷനില്‍ ജീവനക്കാര്‍ തമ്മിലടിച്ചു
കഞ്ചാവുമായി വെയ്റ്റിങ് ഷെഡിൽ, ഇതര സംസ്ഥാന തൊഴിലാളി കഞ്ചാവുമായി പിടിയിൽ