
തൃശൂര്‍: വടക്കാഞ്ചേരി ടൗണിലെ ബിവറേജ് ഷോപ്പിനു സമീപം റോഡരികില്‍ പിഞ്ചുകുഞ്ഞിനെ കിടത്തി ഭിക്ഷാടനം നടത്തിയിരുന്ന നാടോടി സ്ത്രീയെയും കുഞ്ഞിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയര്‍ ഹോമില്‍ ഏല്‍പ്പിച്ചു. രണ്ടു വയസ് പ്രായം തോന്നിക്കുന്ന ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്നതാണോയെന്നു സംശയിക്കുന്നതായി പറയുന്നു.
ഇതര സംസ്ഥാനക്കാരിയായ നാടോടി സ്ത്രീ തന്റെ കുട്ടിയാണെന്നു പറയുന്നുണ്ടെങ്കിലും പൊലീസ് വിശ്വസിച്ചിട്ടില്ല. ശനിയാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. വെയില്‍ കൊണ്ടു കുട്ടി കരയുന്നതു ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. കൂടുതല്‍ സ്ത്രീകള്‍ ഉണ്ടായിരുന്നുവെങ്കിലും മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടതായി പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam