എന്തൊരു ഭാഗ്യമിത്! 3 മാസത്തിനിടെ 4 തവണ ഒന്നാം സമ്മാനം, ഭാഗ്യാന്വേഷികളെ വിടാതെ ഒറ്റപ്പാലം വി രാജൻ ലോട്ടറി ഏജൻസി

Published : Aug 21, 2025, 11:29 AM IST
Lottery Agency

Synopsis

തുടർച്ചയായ 3 മൂസങ്ങൾക്കിടെ ഇത് 4-ാം തവണയാണ് ഒറ്റപ്പാലം വി രാജൻ ലോട്ടറി ഏജൻസിയിൽ ഒന്നാം സമ്മാനമടിക്കുന്നത്. ഈ സന്തോഷത്തിൽ മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഘോഷിക്കുകയാണ് കടയുടമ രാജനും ജീവനക്കാരും. 

പാലക്കാട്: ഒറ്റപ്പാലത്തെ ഭാഗ്യാന്വേഷികളെ കൈവിടാതെ വി രാജൻ ലോട്ടറി ഏജൻസി. കേരള സംസ്ഥാന ഭാഗ്യക്കുറി ഒരു കോടി രൂപ ഒന്നാം സമ്മാനം വീണ്ടും ഒറ്റപ്പാലത്തേക്കെത്തിയിരിക്കുകയാണ്. മൂന്നുമാസങ്ങൾക്കിടെ തുടർച്ചയായ നാലാം തവണയാണ് ഒറ്റപ്പാലം വി രാജൻ ലോട്ടറി ഏജൻസിയിൽ ഒന്നാം സമ്മാനമടിക്കുന്നത്. ചൊവ്വാഴ്ച നറുക്കെടുത്ത SP4701 48 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം നറുക്ക് വീണത്. വി രാജൻ ഏജൻസിയിൽ നിന്നും വിൽപ്പനക്കാർ കൊണ്ടുപോയി വിറ്റ ടിക്കറ്റിനാണ് ഭാഗ്യം കനിഞ്ഞത്.

ചൊവ്വാഴ്ച നറുക്കെടുത്ത സ്ത്രീ ശക്തി ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. തുടർച്ചയായി ലഭിച്ച ഒന്നാം സമ്മാനങ്ങളുടെ സന്തോഷത്തിൽ മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും കടയുടമ രാജനും ജീവനക്കാരും ആഘോഷമാക്കി. ദൈവാനുഗ്രഹവും പൊതു ജനങ്ങളുടെ സഹകരണവുമാണ് തങ്ങളുടെ വിജയമെന്നും തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു എന്നും വി രാജൻ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ