'ഛർദിയും വയറിളക്കവും'; പരിശോധനകളിലും കാരണം വ്യക്തമാകാതെ ആലപ്പുഴയിലെ പകർച്ചവ്യാധി വ്യാപനം

Published : Jul 06, 2021, 10:51 AM IST
'ഛർദിയും വയറിളക്കവും'; പരിശോധനകളിലും കാരണം വ്യക്തമാകാതെ  ആലപ്പുഴയിലെ പകർച്ചവ്യാധി വ്യാപനം

Synopsis

പരിശോധിച്ചിട്ടും പരിശോധിച്ചിട്ടും കാരണം വ്യക്തമാകാതെ  ആലപ്പുഴയിലെ പകർച്ചവ്യാധി വ്യാപനം. ദിവസങ്ങളുടെ  കാത്തിരിപ്പിന് ഒടുവിൽ നഗരസഭയുടെ കുടിവെള്ള സാംപിൾ  പരിശോധന ഫലം വന്നെങ്കിലും, രോഗകാരണം അവ്യക്തമായി തുടരുകയാണ്. 

ആലപ്പുഴ: പരിശോധിച്ചിട്ടും പരിശോധിച്ചിട്ടും കാരണം വ്യക്തമാകാതെ  ആലപ്പുഴയിലെ പകർച്ചവ്യാധി വ്യാപനം. ദിവസങ്ങളുടെ  കാത്തിരിപ്പിന് ഒടുവിൽ നഗരസഭയുടെ കുടിവെള്ള സാംപിൾ  പരിശോധന ഫലം വന്നെങ്കിലും, രോഗകാരണം അവ്യക്തമായി തുടരുകയാണ്. 

പകർച്ചവ്യാധിയുടെ ദുരിതങ്ങൾ വിശദീകരിക്കുകയാണ് ആളുകൾ.  കൂടാതെ ഒരാഴ്ചയിലധികമായി ആലപ്പുഴ നഗരത്തിൽ പടരുന്ന ഛർദിയുടെയും വയറിളക്കത്തിന്‍റെയും കാരണവും തേടുന്നു. ചെയർപേഴ്സണും കൗൺസിലർമാർക്കും ഉദ്യോഗസ്ഥർക്കും ഒരു മറുപടിയില്ല. തിളപ്പിച്ചാറിയ വെള്ളം കുടിച്ച് വീട്ടിൽ വിശ്രമിക്കണമെന്ന നല്ല ഉപദേശം മാത്രം.

പകർച്ചവ്യാധിയുടെ യഥാർത്ഥ കാരണം അറിയാതെ ഇരുട്ടിൽ തപ്പിയ നഗരസഭയുടെ, അവസാന പ്രതീക്ഷ കുടിവെളള സാംപിളിന്‍റെ  പരിശോധനാ ഫലമായിരുന്നു. എന്നാൽ അതിലും രോഗകാരണം വ്യക്തമല്ല. നഗരത്തിലെ ചില സ്വകാര്യ  ശുദ്ധജല വിതരണ പ്ലാന്റുകളിൽ നിന്നുളള വെളളത്തിൽ കോളിഫോം ബാക്ടീരിയാ സാന്നിധ്യം കണ്ടെത്തിയെന്ന് ചെയർപേഴ്സൺ പറയുന്നു.

പല വാർഡുകളിലായി അഞ്ഞൂറിലധികം പേർക്ക് ഇതുവരെ വയറിളക്കവും ചർദ്ദിയും പിടിപെട്ടു. കൊവിഡ് കാലമായതിനാൽ ആശുപത്രികളിൽ പോകാനും ആളുകൾക്ക് ബുദ്ധിമുട്ട്. രോഗ വ്യാപനം വരും ദിവസങ്ങളിൽ കൂടാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. അതേസമയം, കൊവിഡ് കാലത്ത്  പകർച്ചവ്യാധി കൂടി പിടിപെട്ട് ജനം നരകിക്കുമ്പോൾ, നഗരസഭയും ജില്ലാ ഭരണകൂടവും നിർജ്ജീവമാണെന്നാണ് പ്രതിപക്ഷ ആരോപണം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പട്രോളിങ്ങിലായിരുന്നു മാള സിഐ സജിനും സംഘവും, ആ കാഴ്ച കണ്ടപ്പോൾ വിട്ടുപോകാൻ തോന്നിയില്ല, കയറിൽ കുരുങ്ങി അവശനായ പശുവിന് രക്ഷ
ഇതോ 'രണ്ടറ്റം കൂട്ടിമുട്ടിക്കൽ', കോഴിക്കോട്ട് പ്രൈവറ്റ് ബസിന്റെ അഭ്യാസം യാത്രക്കാരുടെ ജീവൻ പോലും വകവയ്ക്കാതെ, ബസ് കൊണ്ട് തമ്മിലിടി ദൃശ്യങ്ങൾ