അമിത വേഗതയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ചു, ഓടിക്കൂടിയ നാട്ടുകാ‍ർ ഡ്രൈവറെ മ‍ർദ്ദിച്ചു, കേസ്

Published : May 22, 2026, 12:01 AM IST
bus driver attacked

Synopsis

അപകടം കണ്ട് ഓടിക്കൂടിയ ആളുകളില്‍ ചിലര്‍ ബസ് ഡ്രൈവറായ കണ്ണമംഗലം സ്വദേശി റിയാസുദ്ദീനെ മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി

ചെട്ട്യാര്‍മാട്: മലപ്പുറം ചെട്ട്യാര്‍മാട് ബൈക്കില്‍ സ്വകാര്യ ബസിടിച്ചതിനെത്തുടര്‍ന്ന് ബസ് ഡ്രൈവറെ മര്‍ദിച്ചതായി പരാതി. കണ്ണമംഗലം സ്വദേശി റിയാസുദ്ദീനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. ദേശീയപാതയുടെ സര്‍വീസ് റോഡില്‍ ചെട്ട്യാര്‍മാട് ഭാഗത്ത് വെച്ചായിരുന്നു അപകടം. കോഴിക്കോട് നിന്നും വേങ്ങരയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിര്‍ദിശയില്‍ വന്ന ബൈക്കിലിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇതിനിടെ അപകടം കണ്ട് ഓടിക്കൂടിയ ആളുകളില്‍ ചിലര്‍ ബസ് ഡ്രൈവറായ കണ്ണമംഗലം സ്വദേശി റിയാസുദ്ദീനെ മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. പിന്നാലെ വന്ന ബസില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അവിടെ വെച്ചും മര്‍ദനമേറ്റു. പൊലീസെത്തിയ ശേഷമാണ് ആളുകള്‍ പിന്തിരിഞ്ഞത്. കഴുത്തിനും തലക്കും പരിക്കേറ്റ റിയാസുദ്ദീന്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ തേഞ്ഞിപ്പലം പൊലീസ് അഞ്ചു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അതേ സമയം സ്വകാര്യ ബസിന്‍റെ അമിത വേഗമാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മതിൽ ചാടിയെത്തിയ 'മലയാളി' കള്ളൻ, ചാലാട് ക്ഷേത്രത്തിൽ വൻ കവ‍ർച്ച, സെക്യൂരിറ്റി ജീവനക്കാരനെ അടിച്ച് വീഴ്ത്തി മോഷ്ടാവ്
2019 ജൂൺ മുതൽ പലതവണ പെൺകുട്ടിയെ പീഡനത്തിനിരയാക്കി, ഒടുവിൽ സഹികെട്ട് കൂട്ടുകാരിയോട് പറഞ്ഞു; 37 കാരന് 40 വർഷം കഠിന തടവ്