മതിൽ ചാടിയെത്തിയ 'മലയാളി' കള്ളൻ, ചാലാട് ക്ഷേത്രത്തിൽ വൻ കവ‍ർച്ച, സെക്യൂരിറ്റി ജീവനക്കാരനെ അടിച്ച് വീഴ്ത്തി മോഷ്ടാവ്

Published : May 21, 2026, 10:49 PM IST
temple theft

Synopsis

സെക്യൂരിറ്റി ജീവനക്കാരൻ വൈഷ്ണവ് ഈ സമയം മുറിയിൽ നിന്ന് പുറത്തിറങ്ങി. ഓടിവന്ന് കള്ളനെ പിടികൂടാൻ ശ്രമിച്ചു. കയ്യിൽ കരുതിയ പിക്കാസ് കൊണ്ട് കള്ളൻ കുത്താൻ ശ്രമിച്ചു. ഒഴിഞ്ഞ് മാറിയതതിനാലാണ് രക്ഷപ്പെട്ടത്.

ചാലാട്: കണ്ണൂർ ചാലാട് ക്ഷേത്രത്തിൽ കവർച്ച നടത്തിയ കള്ളൻ സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചുവീഴ്ത്തിയ ശേഷം കടന്നു കളഞ്ഞു. ക്ഷേത്ര ഭണ്ഡാരങ്ങളും വഴിപാട് കൗണ്ടറും തകർത്ത കള്ളൻ 20,000 രൂപയോളം മോഷ്ടിച്ചു. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് ചാലാട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ കള്ളൻ കയറിയത്. ക്ഷേത്രത്തിൻ്റെ മുൻവശത്തെ പൂട്ട് തകർത്ത് അകത്ത് കടന്നശേഷം സെക്യൂരിറ്റി ജീവനക്കാരൻ്റെ മുറി പുറത്ത്നിന്ന് പൂട്ടി. കയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് വഴിപാട് കൗണ്ടർ തകർത്തു. മേശവലിപ്പിൽ ഉണ്ടായിരുന്ന പണം കൈക്കലാക്കിയ കള്ളൻ, ഭണ്ഡാരം പൊളിക്കാനായി നടന്നു.

ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ വൈഷ്ണവ് ഈ സമയം മുറിയിൽ നിന്ന് പുറത്തിറങ്ങി. ഓടിവന്ന് കള്ളനെ പിടികൂടാൻ ശ്രമിച്ചു. കയ്യിൽ കരുതിയ പിക്കാസ് കൊണ്ട് കള്ളൻ കുത്താൻ ശ്രമിച്ചു. ഒഴിഞ്ഞ് മാറിയതതിനാലാണ് രക്ഷപ്പെട്ടത്. ഇതിനിടെ മതിൽ ചാടി കള്ളൻ രക്ഷപ്പെട്ടു. ജീവൻ പണയം വെച്ച് നടത്തിയ ഇടപെടലാണ് കൂടുതൽ മോഷണം തടയാൻ കഴിഞ്ഞത്. ഏകദേശം 20,000 രൂപയോളം മോഷണം പോയിട്ടുണ്ടെന്ന് ക്ഷേത്രം മാനേജർ ടൗൺ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

മോഷ്ടാവിന്റെ രണ്ട് ടോർച്ച് ക്ഷേത്രത്തിനകത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മോഷണത്തിനു ശേഷം ഷർട്ട് അവിടെ ഉപേക്ഷിച്ചാണ് പ്രതി രക്ഷപ്പെട്ടത്. ഒരു ബൈക്കിൻ്റെ താക്കോലും സ്ഥലത്ത് നിന് കിട്ടിയിട്ടുണ്ട്. സിസിടിവി ദൃശ്യത്തിൽ മോഷ്ടാവിന്റെ വ്യക്തമായ ചിത്രമുണ്ട്. മലയാളി തന്നെയാണ് മോഷ്ടാവ് എന്നാണ് കരുതുന്നത്. പൊലീസും ഫോറൻസിക് വിഭാഗവും സ്ഥലത്ത് പരിശോധിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരു കോടിയല്ലേ, മലയാളി കൂടെയില്ലേ! ധ്രുവാന് വീണ്ടും സഹായപ്രവാഹം, ചികിത്സക്കുള്ള 16 കോടി രൂപയും ലഭിച്ചു; എസ് എം എ ബാധിതനായ കുരുന്നിന് ആശ്വാസം...
അനാശാസ്യ കേന്ദ്രത്തിൽ സർവീസ് മോശമെന്ന് പറഞ്ഞ് പണത്തെച്ചൊല്ലി തർക്കം, ഒരാൾ കൊല്ലപ്പെട്ടു, മുഖ്യപ്രതി പിടിയിൽ