പേർഷ്യൻ പൂച്ചയെ കാൺമാനില്ല: പരാതിയുമായി ഉടമ

Published : Oct 22, 2020, 01:42 PM ISTUpdated : Oct 22, 2020, 01:45 PM IST
പേർഷ്യൻ പൂച്ചയെ കാൺമാനില്ല: പരാതിയുമായി ഉടമ

Synopsis

വളർത്ത് മൃഗങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന നാഷിദ് ഇരുപതിനായിരം രൂപ കൊടുത്ത വാങ്ങിയ പൂച്ചയാണ് ഈ പേർഷ്യന്‍ സുന്ദരി. നാടന്‍ പൂച്ചകളില്‍ നിന്ന് തികച്ചും വ്യത്യസ്ത നിറമുള്ള ഈ പൂച്ച ആരെയും ആകർഷിക്കും. 

കോഴിക്കോട്: വീട്ടിൽ വളർത്തിയ പേർഷ്യൻ പൂച്ചയെ കാണാതായതായി ഉടമയുടെ പരാതി.  പുതുപ്പാടി പെരുമ്പള്ളി കാവുമ്പുറം കൊപ്പത്ത് പറമ്പിൽ നാഷിദിന്‍റെ വീട്ടിലെ അരുമയായ വളർത്ത് പൂച്ചയെയാണ് കാണാതായത്. വളർത്ത് മൃഗങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന നാഷിദ് ഇരുപതിനായിരം രൂപ കൊടുത്ത വാങ്ങിയ പൂച്ചയാണ് ഈ പേർഷ്യന്‍ സുന്ദരി. നാടന്‍ പൂച്ചകളില്‍ നിന്ന് തികച്ചും വ്യത്യസ്ത നിറമുള്ള ഈ പൂച്ച ആരെയും ആകർഷിക്കും. കഴിഞ്ഞ 15 -ാം തിയതി മുതല്‍ പൂച്ചയെ കാണാനില്ലെന്നാണ് നൌഷാദിന്‍റെ പരാതി.

   മുമ്പ്  വീട്ടിലെ മറ്റൊരു അലങ്കാര പൂച്ചയെ കാണാതായപ്പോൾ ഒരാഴ്ച കഴിഞ്ഞ് ഒരു സുഹൃത്ത് മുഖേനെ തിരികെ കിട്ടിയിരുന്നു.അത്തരത്തിൽ ഇത്തവണയും പൂച്ച തിരിച്ചെത്തുമെന്നാണ് നാഷിദും കുടുംബവും പ്രതീക്ഷിക്കുന്നത്. താമരശ്ശേരി പൊലീസിൽ പരാതി നൽകാന്‍ ഒരുങ്ങുകയാണ് നൌഷാദ്. വീട്ടിലെ ഏറ്റവും പ്രീയപ്പെട്ട ഒരംഗത്തെ കാണാതായതോടെ ആർക്കും ഭക്ഷണം പോലും കഴിക്കാൻ കഴിയുന്നില്ലെന്ന് നാഷിദ് പറയുന്നു. പൂച്ചയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9562348112 എന്ന ഫോൺ നമ്പറിൽ അറിയിക്കണമെന്നും നാഷിദ് അഭ്യര്‍ത്ഥിച്ചു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ