സുബാഷും ശ്രീജയും ജോലിക്ക് പോയി, മക്കൾ സ്കൂളിലും, അല്ലെങ്കിൽ...; ഷീറ്റ് ചൂടായി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു

Published : Feb 13, 2025, 04:31 PM ISTUpdated : Feb 13, 2025, 04:46 PM IST
സുബാഷും ശ്രീജയും ജോലിക്ക് പോയി, മക്കൾ സ്കൂളിലും, അല്ലെങ്കിൽ...; ഷീറ്റ് ചൂടായി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു

Synopsis

വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. വീട് പൂർണ്ണമായും കത്തി കത്തി നശിച്ചതിനാൽ മാറിയുടുക്കാൻ വസ്ത്രങ്ങൾ പോലുമില്ലാത്ത സങ്കടകരമായ അവസ്ഥയിലാണ് കുടുംബം.

ഹരിപ്പാട്: പാചക വാതക സിലണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തി നശിച്ചു. വീയപുരം ഇരതോട് പാലത്തിന് കിഴക്ക് നിരണം 11-ാം വാർഡിൽ ആറ്റുമാലിൽ പള്ളിക്ക് സമീപം വാഴച്ചിറയിൽ സുബാഷ്-ശ്രീജാ ദമ്പതികളുടെ വീടാണ് ഇന്ന് രാവിലെ പത്ത് മണിയോടെ പൂർണ്ണമായും കത്തി നശിച്ചത്. രണ്ടു മുറികളും അടുക്കളയും അലുമിനിയം ഷീറ്റ് ഉപയോഗിച്ച് തീർത്ത വീടാണ് അഗ്നിക്കിരയായത്. ചൂട് കൂടിയതിനെ തുടർന്ന് ഗ്യാസ് സിലണ്ടർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും തീ പിടുത്തം ഉണ്ടാവുകയുമായിരുന്നു.

Read More... 'ഇത് ഞാൻ തിന്നാൻ പോകുകയാ സാറേ', പാലാരിവട്ടത്ത് നടുറോഡിൽ കോഴിക്കോട് സ്വദേശിനിയുടെ പരാക്രമം, കസ്റ്റഡിയിൽ

ഹരിപ്പാട്, തകഴി, തിരുവല്ല എന്നിവിടങ്ങളിൽ നിന്നായി അഗ്നിശമന സേനയുടെ 4 യൂണിറ്റുകൾ സ്ഥലത്തെത്തിയെങ്കിലും മുഴുവൻ ഗൃഹോപകരണങ്ങളും സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളും കത്തി നശിച്ചു. പെയിന്റിങ് തൊഴിലാളിയായ സുഭാഷ് ജോലിക്ക് പോയിരുന്നു. ഭാര്യ ശ്രീജ കുട്ടികളെ സ്കൂളിൽ വിട്ടതിനുശേഷം ഹരിപ്പാട്ട് സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കും പോയിരുന്നു. വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. വീട് പൂർണ്ണമായും കത്തി കത്തി നശിച്ചതിനാൽ മാറിയുടുക്കാൻ വസ്ത്രങ്ങൾ പോലുമില്ലാത്ത സങ്കടകരമായ അവസ്ഥയിലാണ് കുടുംബം.

Asianet News Live

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആദ്യം വന്നത് പനി, മുഖക്കുരുവിൽ നിന്നടക്കം രക്തം വാ‌‌‌‍‌ർന്നു, കോമയിലെത്തി; 23കാരിയായ മെഡിക്കൽ വിദ്യാ‌ത്ഥിനി ജോർജിയയിൽ വെന്റിലേറ്ററിൽ
യുഡിഎഫിലേക്കില്ലെന്ന് കേരള കോൺഗ്രസ് എം; എൽഡിഎഫ് വിടേണ്ട സാഹചര്യം ഇല്ലെന്ന് ജോസ് കെ മാണി പാർട്ടി നേതാക്കളോട്, ചർച്ചകൾ തള്ളി നേതൃത്വം