വരിനെല്ല് കർഷകർക്ക് ഭീഷണിയാകുന്നു

By Web TeamFirst Published Mar 10, 2021, 9:40 PM IST
Highlights

നെൽച്ചെടികൾക്ക് മുമ്പേ വളർന്നെത്തുന്ന വരിനെല്ല് പാടത്ത് വീണമർന്ന് കിടക്കുകയും പിന്നീട് കൊയ്ത്തിന് ശേഷം അടുത്ത പൂവിന് കൃഷിയിറക്കും മുമ്പേയുള്ള പാടമൊരുക്കലിന് ഇവയെല്ലാം വീണ്ടും മുളപൊട്ടി സജീവമാകുകയും ചെയ്യും. 

മാന്നാർ:നെൽച്ചെടിയെക്കാൾ ഉയരത്തിൽ വളർന്ന് നിൽക്കുന്ന വരിനെല്ല് കർഷകർക്ക് ഭീഷണിയാകുന്നു. ചെന്നിത്തല ഒന്ന്, രണ്ട്, നാല്, അഞ്ച്, ആറ് എന്നീ പാടശേഖരങ്ങളിലാണ് വരിനെല്ല് വ്യാപകമായി തഴച്ച് വളരുന്നത്. വിതനടത്തിയ പാടങ്ങളിലാണ് അധികവും വരിനെല്ലിൻ്റെ വളർച്ച. കൂലി നൽകി വരി പറിച്ചു കളയൽ പ്രായോഗികമല്ലെന്ന അഭിപ്രായവും കർഷകരിലുണ്ട്. 

നെൽച്ചെടികൾക്ക് മുമ്പേ വളർന്നെത്തുന്ന വരിനെല്ല് പാടത്ത് വീണമർന്ന് കിടക്കുകയും പിന്നീട് കൊയ്ത്തിന് ശേഷം അടുത്ത പൂവിന് കൃഷിയിറക്കും മുമ്പേയുള്ള പാടമൊരുക്കലിന് ഇവയെല്ലാം വീണ്ടും മുളപൊട്ടി സജീവമാകുകയും ചെയ്യും. പിന്നീട് വിതയ്ക്കുമ്പോൾ നെൽച്ചെടികളെക്കാൾ മുമ്പേ വരികൾ വളർന്ന് തനിയാവർത്തനത്തിന് പാടം സാക്ഷിയാവുകയാണെന്നും കർഷകർ പറയുന്നു.

click me!