എന്തൊക്കെ കാണണം കേൾക്കണം ഗുരുവയുരപ്പാ! ദയവു ചെയ്തു ഇനിയെങ്കിലും വെറുതെ വിട്ടേക്കൂവെന്ന് പദ്മജ വേണു​ഗോപാൽ

Published : Feb 20, 2026, 07:45 PM IST
Padmaja Venugopal

Synopsis

വട്ടിയൂർക്കാവ് മണ്ഡലത്തിൽ സഹോദരൻ കെ. മുരളീധരനെതിരെ മത്സരിക്കുമെന്ന വാർത്തകളിൽ പ്രതികരണവുമായി പദ്മജ വേണുഗോപാൽ. പാർട്ടി തന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇനിയെങ്കിലും വെറുതെ വിടണമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂർക്കാവ് മണ്ഡലത്തിൽ കെ. മുരളീധരൻ-പദ്മജ വേണു​ഗോപാൽ മത്സരമുണ്ടാകുമെന്ന വാർത്തയിൽ പ്രതികരിച്ച് പദ്മജ വേണു​ഗോപാൽ രം​ഗത്ത്. പാർട്ടി എന്നോട് ചോദിക്കുക പോലും ചെയ്യാത്ത കാര്യങ്ങളെ പറ്റി ഞാൻ എന്ത് പറയാൻ ?ഞാൻ ഒന്നും പറയാനില്ല. മത്സരിക്കാൻ പോലും എന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും അവർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. പലരും പല വിധത്തിലും എന്നെ വേദനിപ്പിച്ചിട്ടുണ്ട്. ദയവു ചെയ്തു ഇനിയെങ്കിലും വെറുതെ വിട്ടേക്കൂവെന്നും അവർ പറഞ്ഞു.

പദ്മജ വേണുഗോപാലിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

 എന്തൊക്കെ കാണണം കേൾക്കണം ഗുരുവയുരപ്പാ! പാർട്ടി എന്നോട് ചോദിക്കുക പോലും ചെയ്യാത്ത കാര്യങ്ങളെ പറ്റി ഞാൻ എന്ത് പറയാൻ ?ഞാൻ ഒന്നും പറയാനില്ല. മത്സരിക്കാൻ പോലും എന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോൾ ഒരു സമാധാനമുള്ളത് തലയിൽ നല്ല ആൾ താമസവും നല്ല വിവരവും നല്ല മനസ്സും ഉള്ള ഒരു പ്രസിഡന്റ്‌ ഞങ്ങൾക്കുണ്ട്. പലരും പല വിധത്തിലും എന്നെ വേദനിപ്പിച്ചിട്ടുണ്ട്. ദയവു ചെയ്തു ഇനിയെങ്കിലും വെറുതെ വിട്ടേക്കു

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സമൂഹമാധ്യമം വഴി മതവിദ്വേഷം പ്രചരിപ്പിച്ചു; പോസ്റ്റ് സൈബർ പൊലീസിൻ്റെ കണ്ണിൽപ്പെട്ടു; കരിമ്പ സ്വദേശി അറസ്റ്റിൽ
ലൈസൻസില്ലാത്ത മകളെ എംവിഡി പിടിച്ചു, ഉദ്യോഗസ്ഥരുടെ വാഹനത്തിന്‍റെ താക്കോൽ ഊരി അച്ഛൻ; നാടകീയ സംഭവങ്ങൾക്കൊടുവിൽ അറസ്റ്റ്