കൊടുംചൂട്: കാസർകോട് ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു, ചികിത്സ തേടി

Published : Apr 18, 2026, 07:16 PM IST
Sunstroke

Synopsis

കാസർകോട് കൊടും ചൂടത്ത് പെയിൻ്റിംഗ് ജോലി ചെയ്യുന്നതിനിടെ 25-കാരനായ അക്ഷയ് എന്ന യുവാവിന് സൂര്യാതപമേറ്റു. ശാരീരിക അസ്വസ്ഥതയെ തുടർന്ന് സഹപ്രവർത്തകർ പരിശോധിച്ചപ്പോൾ ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ കണ്ടെത്തുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

കാസർകോട്: കൊടും ചൂടത്ത് പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു. കാസർകോട് ചൗക്കി കല്ലങ്കൈ സ്വദേശി അക്ഷയ്ക്കാണ് (25) സൂര്യാതപമേറ്റത്. പെയിൻ്റിംഗ് തൊഴിലാളിയാണ് ഇദ്ദേഹം. ചൗക്കികടുത്ത് ആലംപാടിയിലെ വീട്ടിൽ പെയിൻ്റിംഗ് ജോലി ചെയ്യുന്നതിനിടെയാണ് ഇദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. സഹപ്രവർത്തകർ പരിശോധിച്ചപ്പോഴാണ് ശരീരത്തിന്റെ പുറം ഭാഗങ്ങളിൽ പൊള്ളലേറ്റ പാടുകൾ കണ്ടെത്തിയത്. തുടർന്ന് ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊച്ചി സ്വദേശിനി വീട്ടുമുറ്റത്ത് നിര്‍ത്തിയ കാർ മാറ്റി പാർക്ക് ചെയ്യുന്നതിനിടെ അപകടം, അര മണിക്കൂര്‍ വണ്ടിക്കടിയിലായ ഭർത്താവിനെ ഫയര്‍ഫേഴ്സ് രക്ഷിച്ചു
ചെളി കഴുകുന്നതിനിടെ ചെരുപ്പ് ഒഴുകിപ്പോയി, എടുക്കാൻ നെയ്യാറിൽ ഇറങ്ങിയ ഒമ്പതാംക്ലാസുകാരൻ മുങ്ങി മരിച്ചു