
കോട്ടയം: പാലാ നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥി ഷാജു വി തുരുത്തൻ ജയിച്ചു. 26 അംഗ നഗരസഭയിൽ 17 വോട്ടുകൾ നേടിയാണ് നഗരസഭ ചെയര്‍മാൻ സ്ഥാനത്തേക്കുള്ള വിജയം. 16 വോട്ടാണ് ഇടതുപക്ഷത്തിന് ഉണ്ടായിരുന്നത്. നഗരസഭയിലെ സ്വതന്ത്ര അംഗവും ഇടത് സ്ഥാനാര്‍ത്ഥിക്ക് വോട്ട് രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിൻസി വിസി തയ്യിലിന് ഒൻപത് വോട്ടാണ് ലഭിച്ചത്. ഇടത് മുന്നണി ധാരണ പ്രകാരം സി പി എം പ്രതിനിധി രാജിവച്ചതിനെ തുടർന്നാണ് നഗരസഭാ ചെയർമാൻ സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam