
മാനന്തവാടി: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഒന്നര വയസ്സുള്ള കുട്ടിയെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയവെ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 19 വര്‍ഷത്തിനുശേഷം പൊലീസ് പിടികൂടി. തലപ്പുഴ കൊമ്മയാട് പുല്‍പ്പാറ വീട്ടില്‍ ബിജു സെബാസ്റ്റ്യന്‍ (49) ആണ് കണ്ണൂര്‍ ഉളിക്കലില്‍ വെച്ച് തലപ്പുഴ പൊലീസിന്റെ പിടിയിലായത്. 2005-ല്‍ പേര്യ 42-ാം മൈലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നര വയസ്സുള്ള കുട്ടിയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം ബിജുവിന്റെ ഭാര്യ ആത്മഹത്യ ചെയ്യുകയായിരുന്നു.
കേസില്‍ മൂന്ന് മാസത്തോളം ജയിലില്‍ കിടന്ന ശേഷം ജാമ്യത്തിലിറങ്ങിയ ഇയാള്‍ മഹാരാഷ്ട്രയിലേക്ക് മുങ്ങിയെന്നാണ് പൊലീസ് പറയുന്നത്. അവിടെ രണ്ട് വര്‍ഷം റബര്‍ പ്ലാന്റേഷനില്‍ ജോലി ചെയ്ത ശേഷം ബന്ധുക്കളോടൊപ്പം ജോലി ചെയ്യാനാണ് ഉളിക്കലില്‍ എത്തിയത്. ഒരു ഫാമില്‍ ജോലി ചെയ്തുവരുന്നതിനിടെ പൊലീസിന് പ്രതിയെ കുറിച്ച് രഹസ്യവിവരം ലഭിക്കുകയായിരുന്നു.
Read More.... നിര്‍മലയുടെ അക്കൗണ്ടിൽ ലക്ഷങ്ങൾ! എല്ലാം ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് ഉണ്ടാക്കി, പണി ഇടം നോക്കാതെ മോഷണം, പിടിയിൽ
ബിജുവിനെതിരെ മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് തലപ്പുഴ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ്. അരുണ്‍ഷാ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വത്സകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സനല്‍, സുരേന്ദ്രന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam