വേലി തന്നെ വിളവ് തിന്നു; പാലക്കാട് ആറ് കെയ്‍സ് ബിയർ മോഷ്ടിച്ച എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

Published : Jan 06, 2023, 02:31 PM ISTUpdated : Jan 06, 2023, 03:21 PM IST
വേലി തന്നെ വിളവ് തിന്നു; പാലക്കാട് ആറ് കെയ്‍സ് ബിയർ മോഷ്ടിച്ച എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

Synopsis

ബ്രൂവറിയിൽ നിന്ന് ആറ് കെയ്‍സ് ബിയർ മോഷ്ടിച്ചെന്ന് കണ്ടെത്തിയതോടെയാണ് നടപടി. പരാതി കിട്ടിയപ്പോൾ, എക്സൈസ് ഇന്‍റലിജന്‍സ് അന്വേഷണം നടത്തിയിരുന്നു. 

പാലക്കാട്: ബ്രൂവറിില്‍ നിന്നും ബിയർ മോഷ്ടിച്ച കേസിൽ പാലക്കാട് എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സിവിൽ എക്സൈസ് ഓഫീസർ സി ടി പ്രിജുവിനെയാണ് സസ്പെന്‍റ് ചെയ്തത്. പാലക്കാട്ടെ കഞ്ചിക്കോടുള്ള ബ്രൂവറിയിലാണ് മോഷണം നടന്നത്. ബ്രൂവറിയിൽ നിന്ന് പ്രിജു ആറ് കെയ്‍സ് ബിയർ മോഷ്ടിച്ചെന്ന് കണ്ടെത്തിയതോടെയാണ് നടപടി. പരാതി കിട്ടിയപ്പോൾ, എക്സൈസ് ഇന്‍റലിജന്‍സ് അന്വേഷണം നടത്തിയിരുന്നു.

എക്സൈസ് ഇന്‍റലിജന്‍സ് കഞ്ചിക്കോട് ബ്രൂവറിയിലെത്തി ജീവനക്കാരുടെ മൊഴി എടുത്തും  സ്ഥാപനത്തിലെ സിസിടിവി പരിശോധനയും പൂർത്തിയാക്കിയാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്. മദ്യ നിർമാണത്തിലും വിപണനത്തിലും ക്രമക്കേടില്ലെന്ന് നിരീക്ഷിക്കാൻ സ്ഥാപനത്തിൽ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു സി ടി പ്രിജു. 

PREV
Read more Articles on
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്