പാലക്കാട് ചൂട് വീണ്ടും 41 ഡിഗ്രി സെല്‍ഷ്യസ്

By Web TeamFirst Published Apr 16, 2019, 9:20 PM IST
Highlights

പാലക്കാട് ജില്ലയില്‍ വീണ്ടും ചൂട് കൂടി. ഇന്ന് രേഖപ്പെടുത്തിയ കൂടിയ താപനില 41.01 ഡിഗ്രി സെൽഷ്യസ്.  ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയും ഇതാണ്.

പാലക്കാട്​: ​കൊടുംചൂടിൽ ഉരുകുന്ന പാലക്കാട്​ ജില്ലയിൽ താപനില വീണ്ടും 41 ഡിഗ്രി സെല്‍ഷ്യസിലെത്തി. 41.01 ഡിഗ്രി സെൽഷ്യസാണ് ഇന്ന് മലമ്പുഴയിൽ രേഖപ്പെടുത്തിയ താപനില. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയും ഇതാണ്.

കഴിഞ്ഞ മാസം തുടർച്ചയായ നാല് ദിവസങ്ങളിലാണ് പാലക്കാട് ചൂട് 41 ഡിഗ്രി സെല്‍ഷ്യസിലെത്തിയത്. 2016ൽ രേഖപ്പെടുത്തിയ 41.9 ഡിഗ്രിയാണ് പാലക്കാട്ട് രേഖപ്പെടുത്തിയ ഉയർന്ന താപനില. പാലക്കാടിന് പിന്നാലെ കോട്ടയവും പുനലൂരുമാണ് കഴിഞ്ഞ ദിവസം കടുത്ത ചൂട് രേഖപ്പെടുത്തിയത്. ഗ്രാമപ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ ചൂട് കുറവനുഭവപ്പെടുമ്പോഴും നഗരങ്ങളില്‍ രാത്രിയും കൊടിയ ചൂടാണ് അനുഭവപ്പെടുന്നത്. അന്തരീക്ഷത്തിലെ ആര്‍ദ്രത കൂടുതലായതും ചൂടിന്‍റെ തീവ്രത വര്‍ധിപ്പിക്കുകയാണ്. 

എന്നാല്‍ സമീപദിവസങ്ങളില്‍ സൂര്യഘാതത്തിനുള്ള മുന്നറിയിപ്പ് നല്‍കിയിട്ടില്ല. എങ്കിലും രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെയുള്ള വെയില്‍ ഒഴിവാക്കുക തന്നെ ചെയ്യണമെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

 

click me!