പാലക്കാട് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്; കഴുത്തില്‍ ഗുരുതരപരിക്ക്; പ്രതി പൊലീസ് കസ്റ്റഡിയിൽ

Published : May 17, 2024, 09:06 PM ISTUpdated : May 17, 2024, 09:51 PM IST
പാലക്കാട് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്; കഴുത്തില്‍ ഗുരുതരപരിക്ക്; പ്രതി പൊലീസ് കസ്റ്റഡിയിൽ

Synopsis

സാരമായി പരിക്കേറ്റ രങ്കമ്മയെ പ്രദേശവാസികൾ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ എത്തിച്ചു. ഇവർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ ഭാര്യക്ക് നേരെ ഭർത്താവിന്റെ വധശ്രമം. കോട്ടമല സ്വദേശിനി രങ്കമ്മയെയാണ് ഭർത്താവ് മല്ലീശ്വരൻ കൊലപ്പെടുത്താൻ ശ്രമിച്ചത്. രാവിലെ പശുവിനെ മേയ്ക്കാൻ ഇരുവരും പറമ്പിൽ പോയതായിരുന്നു. ഇതിനിടയിലായിരുന്നു ആക്രമണം. പശുവിനെ മേയ്ക്കുന്നതിനിടെ രങ്കമ്മയുടെ കഴുത്തറുക്കുകയായിരുന്നു. സാരമായി പരിക്കേറ്റ രങ്കമ്മയെ പ്രദേശവാസികൾ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ എത്തിച്ചു. ഇവർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയാണ് മല്ലീശ്വരനെന്ന് ബന്ധുക്കൾ പറഞ്ഞു. മുൻപ് രണ്ടു തവണ ഇയാൾ സ്വന്തം കഴുത്ത് മുറിച്ചിട്ടുണ്ട്. പ്രതിയെ അഗളി പോലീസ് കസ്റ്റഡിയിൽ എടുത്തു.
 

PREV
click me!

Recommended Stories

ഓടുന്ന തീവണ്ടിയിൽ നിന്ന് പുറത്തേക്ക് എറിയുന്നു, പൊതി ശേഖരിക്കുന്നത് യുവതി, കണ്ടത് നാട്ടുകാർ, പൊലീസ് പിടിച്ചു, പൊതിയിൽ കഞ്ചാവ്
മലപ്പുറത്ത് ബാറിൽ യുവാവിന്‍റെ ആക്രമണം, രണ്ട് ജീവനക്കാര്‍ക്ക് കുത്തേറ്റു, മദ്യകുപ്പികളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു