ജഡത്തിന് സമീപം മുള്ളൻപന്നിയുടെ മുള്ളുകൾ, എല്ലാം അന്വേഷണം വഴിതെറ്റിക്കാൻ, പാലക്കാട്ടെ പുലിയെ കൊന്നത്

Published : Aug 11, 2023, 10:15 PM ISTUpdated : Aug 12, 2023, 12:01 AM IST
ജഡത്തിന് സമീപം മുള്ളൻപന്നിയുടെ മുള്ളുകൾ, എല്ലാം അന്വേഷണം വഴിതെറ്റിക്കാൻ, പാലക്കാട്ടെ പുലിയെ കൊന്നത്

Synopsis

അന്വേഷണം വഴിതെറ്റിക്കാനായി പുലിയുടെ ജഡത്തിന് സമീപം മുള്ളൻപന്നിയുടെ മുള്ളുകൾ ഇട്ടിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനു ശേഷം ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചു.

പാലക്കാട് : മംഗലം ഡാമിന് സമീപം ചത്ത നിലയിൽ കണ്ടെത്തിയ പുലിയെ കൊന്നതെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയോടെയാണ് ഓടന്‍ തോട് റബർ തോട്ടത്തിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇരുമ്പ് ദണ്ഡ്  വെച്ച് നെഞ്ചിൽ അടിച്ചതായാണ് സംശയം. കാലിൽ അടിയേറ്റ മുറിവുണ്ട്. അന്വേഷണം വഴിതെറ്റിക്കാനായി പുലിയുടെ ജഡത്തിന് സമീപം മുള്ളൻപന്നിയുടെ മുള്ളുകൾ ഇട്ടിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനു ശേഷം ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചു. പുലിയെ വിഷം വച്ച് കൊന്നതിനുശേഷം ശരീരത്തിൽ മുറിവുണ്ടാക്കിയാതാണെന്നാണ് സംശയിക്കപ്പെടുന്നത്. രാസ പരിശോധന ഫലം വന്നാൽ മാത്രേ ഇക്കാര്യത്തിൽ വ്യക്തത കൈവരു. നേരത്തെ ഈ മേഖലയിൽ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമെന്ന് നാട്ടുകാരുടെ പരാതിയുണ്ടായിരുന്നു. നെന്മാറയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. രണ്ട് വയസ്സ് പ്രായമുള്ള ആൺപുലിയുടെ ജഡം ടാപ്പിംഗ് തൊഴിലാളികളാണ് കണ്ടെത്തിയത്. ഒന്നര ദിവസത്തെ പഴക്കം ജഡത്തിനുണ്ടായിരുന്നു. 

കൊച്ചിയിൽ ദമ്പതികൾ വീടിന് മുൻപിൽ മരിച്ച നിലയിൽ
 

PREV
Read more Articles on
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു