ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സാമ്പത്തിക ബാധ്യതയെന്നാണ് ആത്മഹത്യാ കുറിപ്പിൽ എഴുതിയിരിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കൊച്ചി : എറണാകുളം പള്ളുരുത്തിയില്‍ ദമ്പതികളെ വീടിനു മുൻപിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്ലറക്കൽ വീട്ടിൽ ആന്റണി (50), ഭാര്യ ഷീബ (48) എന്നിവരാണ് മരിച്ചത്. ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാരനാണ് മരിച്ച ആൻറണി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സാമ്പത്തിക ബാധ്യതയെന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
