പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടി, ഭാര്യയും തൊഴിലുടമയും ചേർന്ന് തിരിച്ച് വെട്ടി; മൂന്ന് പേർക്കും പരിക്ക്

Published : Jun 23, 2022, 08:15 PM ISTUpdated : Jun 23, 2022, 08:39 PM IST
പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടി, ഭാര്യയും തൊഴിലുടമയും ചേർന്ന് തിരിച്ച് വെട്ടി; മൂന്ന് പേർക്കും പരിക്ക്

Synopsis

ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. മൂന്ന് പേരും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്

പാലക്കാട്: പാലക്കാട് ജില്ലയിലെ മുതലമടയിൽ മൂന്ന് പേർക്ക് വെട്ടേറ്റു. നെണ്ടൻ കിഴായയിലാണ് സംഭവം. ആയുർവേദ മരുന്ന് നിർമ്മാണ കമ്പനി ഉടമയും പരിസ്ഥിതി പ്രവർത്തകനുമായ ആറുമുഖൻ പത്തിചിറ, ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയായ സുധ എന്നിവർക്കും സുധയുടെ ഭർത്താവ് രാമനുമാണ് വെട്ടേറ്റത്. ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. മൂന്ന് പേരും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇത് നേരിൽ കണ്ട ദൃക്സാക്ഷികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത് ഇങ്ങനെ - രാമൻ ഭാര്യയെ വെട്ടിയപ്പോൾ അറുമുഖൻ തടഞ്ഞു. ഈ സമയത്താണ് അറുമുഖന് പരിക്കേറ്റത്. രാമന്റെ ആക്രമണത്തിൽ സുധയ്ക്കും വെട്ടേറ്റു. സുധയും ആറുമുഖനും ചേർന്ന് രാമനെ തിരിച്ചുവെട്ടി. ഈ ആക്രമണത്തിൽ രാമനും പരിക്കേറ്റു.
 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; കെട്ടിപ്പിടിച്ച് അഭിഭാഷകർ, കോടതി വളപ്പിലും ദിലീപിന്റെ വീട്ടിലും മധുര വിതരണം
കള്ളക്കഥ കോടതിയിൽ തകർന്നു; കേസിൽ നടന്ന യഥാർത്ഥ ​ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ്, മഞ്ജു വാര്യരുടെ പേരെടുത്ത് പറഞ്ഞും പരമാര്‍ശം