'മാട്ടക്കണ്ണന്‍റെ' മൊഴി; മയക്കുമരുന്ന് ഡീലറെ പൊക്കി പൊലീസ്, മാരക മയക്കുമരുന്നുകള്‍ പിടികൂടി

Published : Jun 23, 2022, 07:09 PM ISTUpdated : Jun 23, 2022, 07:13 PM IST
'മാട്ടക്കണ്ണന്‍റെ' മൊഴി; മയക്കുമരുന്ന് ഡീലറെ പൊക്കി പൊലീസ്,  മാരക മയക്കുമരുന്നുകള്‍ പിടികൂടി

Synopsis

യുവാവ് വീട്ടില്‍‌ കഞ്ചാവ് കച്ചവടം നടത്തുകയാണെന്ന് പൊലീസിനോട് പരാതി പറഞ്ഞ സ്ത്രീയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചതിന് പ്രതിക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.

ആലപ്പുഴ: മാരക മയക്കുമരുന്നുകളുടെ വിതരണക്കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ സുര്യനഗർ കുട്ടമശ്ശേരി കീഴ്മാട് കോതേലിപ്പറമ്പ് വീട്ടിൽ സുധീഷ് (40) ആണ് പിടിയിലായത്. സിന്തറ്റിക് ഡ്രഗ്ഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ, കഞ്ചാവ്, ഹാഷീഷ് ഓയിൽ എന്നിവയുമായാണ് യുവാവ് പിടിയിലായത്. ജില്ലാ പൊലീസിന്റെ ആന്റി നെർകോട്ടിക്സ് വിഭാഗവും മണ്ണഞ്ചേരി പൊലീസും ചേർന്നാണ് പ്രതിയെ ആലുവയില്‍‌ നിന്നും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 15ന് നിരവധി ക്രിമിനൽ കേസിലെ പ്രതിയായ മാട്ടകണ്ണനെയും മറ്റ് അ‌‌ഞ്ച് പേരെയും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മണ്ണഞ്ചേരി പോലീസും ചേർന്ന് പിടികൂടിയിരുന്നു. ഇവർക്ക് മയക്കുമരുന്ന് എത്തിച്ച് നൽകുന്നത് സുധീഷായിരുന്നു പൊലീസ് തിരിച്ചറിഞ്ഞു. തുടർന്ന് അന്വേഷണ സംഘം ആലുവയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയില്‍ കൂടുതൽ അളവിൽ മയക്കുമരുന്നുകളും കഞ്ചാവും മാരകായുധങ്ങളും കണ്ടെടുത്തു. 

Read More : വിദ്യാര്‍ഥികളെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍

യുവാവ് വീട്ടില്‍‌ കഞ്ചാവ് കച്ചവടം നടത്തുകയാണെന്ന് പൊലീസിനോട് പരാതി പറഞ്ഞ സ്ത്രീയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചതിന് ഇയാൾ പ്രതിയാണ്. ജില്ലാപോലീസ് മേധാവി ജി ജയദേവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ ഡിവൈഎസ്പി എംകെ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. മണ്ണഞ്ചേരി എസ്എച്ച്ഒ മോഹിത്, എസ് ഐ ബിജു കെ ആർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
 

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു