
കോഴിക്കോട്: മഞ്ഞപ്പിത്തം ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയപ്പോൾ കുഴഞ്ഞുവീണ് പരിക്കേറ്റ പഞ്ചായത്തംഗം മരിച്ചു. കാരശ്ശേരി പഞ്ചായത്തിലെ 18- വാര്‍ഡ് അംഗവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന മമ്പാട്ട് കുഞ്ഞാലി(38) ആണ് മരിച്ചത്. വീഴ്ചയിൽ തലക്ക് പരിക്കേറ്റ് ചികിത്സയിലിരിക്കെ ആയിരുന്നു മരണം. രണ്ടാഴ്ച മുമ്പാണ് ദാരുണമായ അപകടം സംഭവിച്ചത്.
മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയതായിരുന്നു കുഞ്ഞാലി. അതിനിടെ ആരോഗ്യം മോശമായി കുഞ്ഞുവീണു. ആശുപത്രിയിലെ വീഴ്ചയിൽ കുഞ്ഞാലിയുടെ തലക്ക് സാരമായി പരിക്കേല്‍ക്കുകയായിരുന്നു. ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി വരികയായിരുന്നു. എന്നാൽ പ്രതീക്ഷകൾ തെറ്റിച്ച് ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.
മലയാളി ഹാജി അറഫയിൽ കുഴഞ്ഞുവീണു മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam