
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായി വെള്ളനാട് ശശിക്കെതിരെ കെപിസിസി പ്രസിഡൻറിന് മുന്നിൽ പരാതി. കോണ്‍ഗ്രസ് ഭരിക്കുന്ന വെള്ളനാട് പഞ്ചായത്ത് പ്രസിഡൻാണ് കെ.സുധാകരന് പരാതി നൽകിയത്. പഞ്ചായത്ത് പ്രസിഡൻറിന്റെ മുറിയിൽ വച്ച് തന്നെ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്.രാജലക്ഷമിയുടെ പരാതി.
വെളളനാട് ശശിയുടെ സഹോദരൻ ശ്രീകണ്ഠൻ പഞ്ചായത്തംഗമാണ്. ശ്രീകണ്ഠനെ കൈയേറ്റം ചെയ്ത താൽക്കാലിക ജീവനക്കാരനെ പുറത്താക്കാനുള്ള തീരുമാനത്തിൽ പ്രകോപിതനായാണ് കൈയേറ്റം ചെയ്തതെന്നാണ് പരാതി. ഇതിനു മുമ്പും കൈയേറ്റം നടന്നിട്ടുണ്ടെന്നും രാജലക്ഷമി പറയുന്നു. രാജലക്ഷമി ഉദ്ഘാടനം ചെയ്ത ആരോഗ്യ കേന്ദ്രത്തിലെ ശിലാഫലകം തല്ലി തകർത്തതിന് ഇപ്പോള്‍ റിമാൻഡിലാണ് വെള്ളനാട് ശശി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam