റിട്ടയർ ചെയ്യാൻ ദിവസങ്ങൾ മാത്രം, മണവാട്ടിയായി പഞ്ചായത്ത് സെക്രട്ടറി; പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ ഒപ്പന

Published : Nov 02, 2025, 09:03 PM IST
panchayat secretary oppana

Synopsis

അരിമ്പൂർ പഞ്ചായത്തിൽ വിരമിക്കുന്ന സെക്രട്ടറി റെനി പോളും പ്രസിഡന്‍റ് സ്മിത അജയകുമാറും മറ്റ് ജനപ്രതിനിധികളും ചേർന്ന് ഒപ്പന അവതരിപ്പിച്ചു. ചരിത്ര സംഗമം എന്ന പേരിൽ നടത്തിയ പരിപാടിയിലാണ്, സെക്രട്ടറി മണവാട്ടിയുടെ വേഷത്തിൽ എത്തിയത് കൗതുകമായത്.

കാഞ്ഞാണി: അരിമ്പൂർ പഞ്ചായത്തിൽ നിന്ന് ഈ മാസം വിരമിക്കുന്ന സെക്രട്ടറി റെനി പോളും പഞ്ചായത്ത് പ്രസിഡന്‍റ് സ്മിത അജയകുമാറും ചേർന്നുള്ള ഒപ്പന കൗതുകമായി. നാണത്തിൽ കുതിർന്ന മുഖവുമായെത്തിയ മണവാട്ടിയുടെ വേഷമിട്ട സെക്രട്ടറിയെ കസേരയിലിരുത്തി ചുറ്റും അണിനിരന്നാണ് മറ്റുള്ള ജനപ്രതിനിധികളായ വനിതകൾ ഒപ്പനക്ക് ചുവട് വച്ചത്.

"കന്നിപ്പളുങ്കേ... പൊന്നുംകിനാവേ, ചുന്ദരിപ്പെണ്ണാളെ" എന്ന ഗാനത്തിനാണ് ഇവർ തനത് ഒപ്പന വേഷത്തിൽ കൂളിംഗ് ഗ്ലാസുകൾ വച്ച് നൃത്തം ചെയ്തത്. ജനപ്രതിനിധികളായ ജില്ലി വിത്സൻ, സലിജ സന്തോഷ്, നീതു ഷിജു, ശോഭ ഷാജി, ഷിമി ഗോപി എന്നിവരാണ് പ്രസിഡന്‍റിനും സെക്രട്ടറിക്കും ഒപ്പം ചുവടുവെച്ചത്.

ചരിത്ര സംഗമം എന്ന പേരിൽ അരിമ്പൂർ പഞ്ചായത്തിലെ നിലവിലെ ഭരണസമിതി അംഗങ്ങളും പൂർവ്വകാല അംഗങ്ങളെയും മറ്റു വ്യക്തികളെയും ഉൾപ്പെടുത്തി നടത്തിയ പരിപാടിയിലാണ് ഒപ്പന അരങ്ങേറിയത്. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്‍റ് കെ കെ ശശിധരൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് സ്മിത അജയകുമാർ അധ്യക്ഷയായി.

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ