
ആലപ്പുഴ: ആലപ്പുഴയിലെ മുഹമ്മയിൽ പന്തൽ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. മുഹമ്മ കരയോഗം ജങ്ഷന് സമീപം പെരുവേലി വിജയകുമാർ (ബിജു - 57) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം. പന്തൽ തൊഴിലാളിയായ ബിജു കൊവിഡ് കാരണം ജോലി കുറവായതിനാൽ മുഹമ്മ മുസ്ലീം പള്ളിയിലെ മരാമത്തു ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ജോലിക്കിടെ കുഴഞ്ഞു വീണ ബിജുവിനെ സഹ തൊഴിലാളിയും നാട്ടുകാരും ചേർന്ന് ഉടൻ മുഹമ്മ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.