പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ക്യുആര്‍ കോഡ് മാറ്റി, സ്വന്തം ക്യുആര്‍ കോഡ് ഒട്ടിച്ചു; ഒരു മാസത്തിനിടെ തട്ടിയത് 7 ലക്ഷം, ജീവനക്കാരൻ അറസ്റ്റിൽ

Published : Oct 16, 2026, 11:43 AM ISTUpdated : Oct 16, 2026, 12:49 PM IST
pantheerankavu toll plaza employe

Synopsis

ഒരുമാസത്തിനിടെ ഏഴ് ലക്ഷം രൂപയാണ് സംഘം തട്ടിയത്. കമ്പനിയുടെ പേരിലുള്ള ക്യു ആർ കോഡ് മാറ്റി സ്വന്തം ജി-പെ അക്കൌണ്ടിന്‍റെ ക്യു ആർ കോഡ് ഒട്ടിച്ച് ലക്ഷങ്ങളാണ് കൈപ്പറ്റിയത്.

കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പ്ലാസയിൽ പണം തട്ടി ജീവനക്കാരുടെ വെട്ടിപ്പ്. ടോൾ പ്ലാസയിൽ സ്വന്തം ക്യുആര്‍ കോഡ് വഴി യാത്രക്കാരിൽ നിന്ന് പണം കൈപ്പറ്റിയ ഒരാൾ പിടിയിലായി. ടോൾ കമ്പനി മാനേജരുടെ പരാതിയിലാണ് അറസ്റ്റ്. മധ്യപ്രദേശ് സ്വദേശി നവീൻ സിംഗ് ബധോരിയയാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഒരുമാസത്തിനിടെ ഏഴ് ലക്ഷം രൂപയാണ് സംഘം തട്ടിയത്.

ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങൾ കടന്നുപോകുമ്പോൾ ജീവനക്കാർ സ്വന്തം നിലയിലുള്ള ക്യുആർ കോഡ് സ്കാനർ കാണിച്ചു കൊടുക്കുകയും, അതിലൂടെ ലഭിക്കുന്ന പണം കമ്പനിയുടെ അക്കൗണ്ടിലേക്ക് പോകാതെ പ്രതികളുടെ സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റുകയുമായിരുന്നു. ടോൾ പ്ലാസയിലെ മാനേജർ നടത്തിയ പരിശോധനയിലാണ് വലിയ തോതിലുള്ള ഈ തട്ടിപ്പ് പുറത്തുവന്നത്. പണം പ്രതികൾ വീതിച്ചെടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാഞ്ഞടുത്ത് കാട്ടാന, ബൈക്ക് ഉപേക്ഷിച്ച് ഓടി ശശീന്ദ്രൻ; രക്ഷപ്പെട്ടത് കുറ്റിച്ചെടികൾക്കിടെ മറഞ്ഞിരുന്ന്
വനിതാ പൊലീസ് ഉദ്യോ​ഗസ്ഥയുടെ വീട്ടിൽ നിന്ന് ബൈക്ക് മോഷ്ടിച്ചു, പ്രധാന പ്രതി അറസ്റ്റിൽ