എന്നാലുമെന്റെ കുഞ്ഞേ എങ്ങനെ പറ്റി! ദൃശ്യങ്ങൾ കണ്ടാൽ ആരും ചോദിച്ചുപോകും, കണ്ണൂരിൽ സിങ്കിൽ കൈ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി ഫയർഫോഴ്സ്

Published : May 03, 2026, 10:18 PM IST
Fire Force

Synopsis

കണ്ണൂരിൽ വാഷ് ബേസിന്റെ സിങ്കിൽ കൈ കുടുങ്ങിയ കുട്ടിയെ രക്ഷിച്ച് ഫയർഫോഴ്സ്. കുടുങ്ങിയ സിങ്കിന്റെ ഭാഗവും ഊരിയടുത്ത് വീട്ടുകാർ ആദ്യം പ്രൈമറി ഹെൽത്ത് സെന്ററിൽ എത്തുകയായിരുന്നു. എന്നാൽ പ്രൈമറി ഹെൽത്ത് സെന്ററിൽ നിന്നും ഫയർഫോഴ്സിനെ സമീപിക്കാൻ നിർദേശം ലഭിക്കുകയായിരുന്നു.

കണ്ണൂർ: കണ്ണൂരിൽ വാഷ് ബേസിന്റെ സിങ്കിൽ കൈകുടുങ്ങിയ കുട്ടിക്ക് രക്ഷകരായി ഫയർഫോഴ്സ്. കണ്ണൂർ പാപ്പിനിശ്ശേരി ചിറ്റയിൽ അംഗനവാടിയിൽ പഠിക്കുന്ന അയാൻഷിന്റെ കൈയാണ് കുടുങ്ങിയത്. കുടുങ്ങിയ സിങ്കിന്റെ ഭാഗവും ഊരിയടുത്ത് വീട്ടുകാർ ആദ്യം പ്രൈമറി ഹെൽത്ത് സെന്ററിൽ എത്തുകയായിരുന്നു. എന്നാൽ പ്രൈമറി ഹെൽത്ത് സെന്ററിൽ നിന്നും ഫയർഫോഴ്സിനെ സമീപിക്കാൻ നിർദേശം ലഭിക്കുകയായിരുന്നു. പിന്നീട് വീട്ടുകാർ ഫയർഫഴിസിനെ സമീപിച്ചു. പരിശ്രമത്തിനൊടുവിൽ കുട്ടിയുടെ കൈ സിങ്കിൽ നിന്നും വേർപെടുത്തുകയായിരുന്നു.

 

 

കഴിഞ്ഞ ദിസസം കുണ്ടറ വെള്ളിമണ്ണിൽ കിണർ പണിക്കിടെ ഉണ്ടായ അപകടത്തിൽ കിണറിനകത്ത് കുടുങ്ങിപ്പോയ തൊഴിലാളിയെ ഫയർഫോഴ്സ് രക്ഷിച്ചിരുന്നു. കിണറിൻ്റെ താഴ്ഭാഗം ഇടിഞ്ഞാണ് തൊഴിലാളി ഉള്ളിൽപ്പെട്ടത്. 120 അടി താഴ്ചയുള്ള കിണറിലായിരുന്നു സംഭവം. കണ്ണനല്ലൂർ സ്വദേശി ദാവൂദാണ് അപകടത്തിൽപ്പെട്ടത്. കുപ്പണ സ്വദേശി വിവേകിന്റെ നിർമ്മാണത്തിൽ ഇരുന്ന വീട്ടിലെ കിണറിലായിരുന്നു അപകടം. ഫയർഫോഴ്സ് എത്തി തൊഴിലാളിയെ രക്ഷപ്പെടുത്തി. റിംഗ് ഇറക്കിയുള്ള കിണര്‍ നിര്‍മാണമാണ് നടന്നത്. താഴ്ഭാഗം ഇടിഞ്ഞതിനെ തുടര്‍ന്നാണ് തൊഴിലാളി ഉള്ളിൽ പെട്ടുപോയത്. ഉടൻ തന്നെ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയും അവരെത്തി രക്ഷാപ്രവര്‍ത്തനം വളരെ വേഗത്തിൽ നടത്തുകയും ചെയ്തു. തൊഴിലാളിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എറണാകുളത്ത് നിന്നും മോഷ്ടിച്ച കാർ കണ്ടെത്തിയത് തമിഴ്‌നാട്ടിൽ നിന്നും; മൂവർ സംഘം പിടിയിൽ
നീറ്റ് പരീക്ഷക്കെത്തിയ പെൺകുട്ടിക്ക് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റു, പരീക്ഷ എഴുതാൻ കഴിയാത്തതിൻ്റെ വിഷമത്തിൽ കുഴഞ്ഞുവീണ് ആശുപത്രിയിൽ