പാപ്പിനിശ്ശേരിയിൽ നിന്നും കണ്ണൂരിലേക്കുള്ള ബസ്; പരിശോധനയിൽ 5 കിലോ കഞ്ചാവ് കണ്ടെത്തി, യുപി സ്വദേശികൾ പിടിയിൽ

Published : Apr 12, 2025, 11:45 AM ISTUpdated : Apr 12, 2025, 11:49 AM IST
പാപ്പിനിശ്ശേരിയിൽ നിന്നും കണ്ണൂരിലേക്കുള്ള ബസ്; പരിശോധനയിൽ 5 കിലോ കഞ്ചാവ് കണ്ടെത്തി, യുപി സ്വദേശികൾ പിടിയിൽ

Synopsis

ഒഡീഷയിൽ നിന്ന് കൊണ്ടുവന്ന കഞ്ചാവ് വിൽപ്പന ലക്ഷ്യമിട്ടാണ് കണ്ണൂരിലേക്ക് എത്തിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം

കണ്ണൂർ: പാപ്പിനിശ്ശേരിയിൽ ബസ്സിൽ കഞ്ചാവ് കടത്തിയ യുപി സ്വദേശികൾ പിടിയിൽ. അഞ്ച് കിലോ കഞ്ചാവാണ് പിടികൂടിയത്. സുശീൽ കുമാർ, റാം രത്തൻ സഹിനി എന്നിവരാണ് പിടിയിലായത്. 

പാപ്പിനിശ്ശേരിയിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസ്സിലാണ് കഞ്ചാവ് കണ്ടെത്തിയത്. വാഹന പരിശോധനയ്ക്കിടെയാണ് വളപട്ടണം പൊലീസ് പ്രതികളെ പിടികൂടിയത്. ഒഡീഷയിൽ നിന്ന് കൊണ്ടുവന്ന കഞ്ചാവ് വിൽപ്പന ലക്ഷ്യമിട്ടാണ് കണ്ണൂരിലേക്ക് എത്തിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയാണ് സംഭവം.

അതിനിടെ കണ്ണൂർ തളിപ്പറമ്പ് കാനത്ത് ചിറയിൽ കഞ്ചാവുമായി ഒരാൾ പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശി ഉത്പൽ മൊണ്ടൽ ആണ് പിടിയിലായത്. 25 ഗ്രാം ഉണക്ക കഞ്ചാവാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. തളിപ്പറമ്പ് എക്സൈസിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

തുറമുഖത്തെത്തിയ കണ്ടെയ്നറിൽ നിന്ന് കാണാതായത് 922 കിലോ വെള്ളി, വില 9 കോടി രൂപ; ഞെട്ടലിൽ കമ്പനി ഉടമകൾ, അന്വേഷണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തുടക്കം ഷൂസ് തട്ടി കളിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; വർക്കലയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ തമ്മിൽ സംഘട്ടനം
രഹസ്യ വിവരം കിട്ടി പൊലീസെത്തിയത് കൽപ്പറ്റയിലെ വീട്ടിലെ ടെറസിൽ, മണ്ണും മണലും ചാണകവും നിറച്ച ട്രേ; നട്ടുവളർത്തുന്ന കഞ്ചാവ് ചെടികൾ പിടികൂടി