
കൊച്ചി: എറണാകുളം പറവൂർ സഹകരണ ബാങ്കിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സിപിഎം പ്രാദേശിക നേതാക്കള്‍ ഉൾപ്പെടെ 24 പേർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവ്. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ഉത്തരവിട്ടത്.
ബാങ്ക് മുൻ പ്രസിഡന്‍റുമാരും ഇപ്പോഴത്തെ പ്രസിഡന്‍റും മുൻ സെക്രട്ടറിമാരും ഇപ്പോഴത്തെ സെക്രട്ടറിയുമടക്കമുള്ളവര്‍ക്കെതിരെയാണ് കോടതി കേസെടുത്തിട്ടുള്ളത്. 2014 മുതൽ ഭരണ സമിതി അംഗങ്ങളായിരുന്നവരും സെക്രട്ടറിമാരായിരുന്നവരുമാണ് കേസില്‍ പ്രതികള്‍. പ്രാഥമിക അന്വേഷണത്തിൽ അഴിമതി നടന്നെന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ കോടതി നിർദേശിച്ചത്. 60 ദിവസത്തിനകം അന്വേഷണത്തിൻ്റെ ആദ്യ ഘട്ട പുരോഗതി അറിയിക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ഇതിന് പുറമേ വ്യക്തിഗത വായ്പ്പയിലും സ്വര്‍ണ പണയം ലേലം ചെയ്യാതെ ജ്വല്ലറിക്ക് വിറ്റ ഇടപാടിലും ബാങ്ക് ഭരണസമിതിക്കും ജീവനക്കാര്‍ക്കുമെതിരെ പരാതികളുണ്ട്. ഇതിലും നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ട് നിയമ നടപടികളിലേക്കും സമര പരിപാടികളിലേക്കും കടക്കുകയാണ് യുഡിഎഫ്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam