
പത്തനംതിട്ട: പോസ്റ്റ് ഓഫീസിൽ പാഴ്സൽ പൊട്ടിത്തെറിച്ചു. പത്തനംതിട്ട ഇളമണ്ണൂര്‍ പോസ്റ്റ് ഓഫീസിൽ ഇന്ന് രാവിലെയാണ് സംഭവം. പോസ്റ്റ് ഓഫീസിൽ കവര്‍ സീൽ ചെയ്തപ്പോഴാണ് പൊട്ടിത്തെറിയും പുകയും ഉയര്‍ന്നത്. ഗുജറാത്തിൽ നിന്ന് സ്വകാര്യ കൊറിയർ കമ്പനി വഴി പോസ്റ്റ് ഓഫീസിലെത്തിയ പാക്കറ്റ് ആണ് പൊട്ടിത്തെറിച്ചത്.
സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പാക്കറ്റിനുള്ളിൽ പെല്ലറ്റുകളാണെന്ന് കണ്ടെത്തി. ഈ പെല്ലറ്റുകളാണ് പൊട്ടിത്തെറിച്ചത്. എയര്‍ഗണ്ണുകളിൽ ഉപയോഗിക്കുന്ന പെല്ലറ്റുകളാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പറഞ്ഞു. പൊട്ടിത്തെറിയിൽ മറ്റു അപകടങ്ങളില്ല. സമഗ്രമായ അന്വേഷണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പാക്കറ്റുകൾ പരിശോധനയ്ക്കായി പൊലീസ് കൊണ്ടുപോയി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam