ഒരു കുടുംബത്തിലെ രണ്ട് പേര്‍ക്ക് വൃക്ക തകരാര്‍; പണം കണ്ടെത്താനാവാതെ രക്ഷിതാക്കള്‍

Web Desk   | others
Published : Feb 04, 2020, 01:24 PM IST
ഒരു കുടുംബത്തിലെ രണ്ട് പേര്‍ക്ക് വൃക്ക തകരാര്‍; പണം കണ്ടെത്താനാവാതെ രക്ഷിതാക്കള്‍

Synopsis

23, 25 പ്രായമുള്ള രണ്ട് ആണ്‍മക്കള്‍ക്കും അടിയന്തരമായി വൃക്കമാറ്റി വയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ ആഴ്ചയില്‍ മൂന്ന് തവണയാണ് ഇവര്‍ക്ക് ഡയാലിസിസ് നടത്തുന്നത്

മാവേലിക്കര:  ഒരു കുടുംബത്തിലെ രണ്ട് പേര്‍ വൃക്ക തകരാറിലായതിനെ തുടര്‍ന്ന് സഹായം തേടുന്നു. മാവേലിക്കര പുതിയകാവ് ചെറുകര വീട്ടില്‍ നടരാജനാണ് മക്കളുടെ ചികിത്സയ്ക്കായി പണം കണ്ടെത്താനാവാതെ വലയുന്നത്. 23, 25 പ്രായമുള്ള രണ്ട് ആണ്‍മക്കള്‍ക്കും അടിയന്തരമായി വൃക്കമാറ്റി വയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ ആഴ്ചയില്‍ മൂന്ന് തവണ ഇവര്‍ക്ക് ഡയാലിസിസ് നടത്തേണ്ട അവസ്ഥയിലാണ് തുടുംബമുള്ളത്. 35 ലക്ഷം രൂപയാണ് ഒരാളുടെ വൃക്കമാറ്റി വയ്ക്കുന്നതിനാവശ്യമായ ചെലവ്. വാടകവീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. എന്നാല്‍ ചികിത്സയ്ക്കുള്ള പണച്ചലവും വാടകയും കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ ബന്ധുക്കള്‍ക്കൊപ്പമാണ് ഇവര്‍ താമസിക്കുന്നത്. മാവേലിക്കര നഗരസഭാ സ്ഥിരം സമിതിയുടെ നേതൃത്വത്തില്‍ ഇവര്‍ക്ക് വേണ്ടി കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. 


Account Number 014707222093190001
IFSC code CSBK0000147
Bank കാത്തലിക് സിറിയന്‍ ബാങ്ക്
Branch കല്ലുമല
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രജനനകാലം; കടുവയുണ്ട്... ശബ്ദം ഉണ്ടാക്കണേ; മുന്നറിയിപ്പുമായി കേരളാ വനം വകുപ്പ്
വർക്ക് ഷോപ്പിൽ സ്‌കൂട്ടറിൻ്റെ തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ തീപ്പൊരി; ലീക്കായ പെട്രോളിന് തീപിടിച്ചു; അഗ്നിരക്ഷാ സേനയെത്തി അണച്ചു