സർക്കാർ സ്കൂളിലെ കുട്ടികളെ മാനേജ്മെന്റ് സ്കൂളിലേക്ക് മാറ്റിയതിൽ നടപടിയില്ല; രക്ഷിതാക്കള്‍ സമരം തുടങ്ങി

Published : Jul 16, 2024, 09:46 AM IST
സർക്കാർ സ്കൂളിലെ കുട്ടികളെ മാനേജ്മെന്റ് സ്കൂളിലേക്ക് മാറ്റിയതിൽ നടപടിയില്ല; രക്ഷിതാക്കള്‍ സമരം തുടങ്ങി

Synopsis

ആറാം അധ്യയന ദിവസത്തെ കണക്കെടുപ്പിന് മുന്നോടിയായിട്ടാണ് ഇരട്ടയാ‌ർ ശാന്തിഗ്രാമിലുള്ള ഗാന്ധിജി സർക്കാർ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ അഞ്ച് കുട്ടികളെ സ്കൂൾ അധികൃതർ അറിയാതെ സമീപത്തെ മാനേജ്മെൻ്റ് സ്ക്കൂളിലേക്ക് മാറ്റിയത്.

ഇടുക്കി: ഇടുക്കി ഇരട്ടയാറിൽ ഗാന്ധിജി സർക്കാർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികളെ മാനേജ്മെൻ്റ് സ്ക്കൂളിലേക്ക് മാറ്റിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് രക്ഷകർത്താക്കൾ സമരം തുടങ്ങി. ആദ്യഘട്ടമായി കട്ടപ്പന വിദ്യാഭ്യാസ ജില്ലാ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി.

ആറാം അധ്യയന ദിവസത്തെ കണക്കെടുപ്പിന് മുന്നോടിയായിട്ടാണ് ഇരട്ടയാ‌ർ ശാന്തിഗ്രാമിലുള്ള ഗാന്ധിജി സർക്കാർ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ അഞ്ച് കുട്ടികളെ സ്കൂൾ അധികൃതർ അറിയാതെ സമീപത്തെ മാനേജ്മെൻ്റ് സ്ക്കൂളിലേക്ക് മാറ്റിയത്. ശനി, ഞായർ എന്നീ അവധി ദിവസങ്ങളിലും തിങ്കളാഴ്ചയും കുട്ടികളെ മാറ്റി. സംഭവം സംബന്ധിച്ച് സ്ക്കൂൾ അധികൃതർ കട്ടപ്പന ഡിഇഒയ്ക്ക് പരാതി നൽകി. ഡിഇഒ അവധിയിലായിരുന്ന ദിവസം അദ്ദേഹത്തിൻ്റെ ലോഗിൻ ഉപയോഗിച്ച് ജൂനിയർ സൂപ്രണ്ടും സെക്ഷൻ ക്ലർക്കുമാണ് ഇത് ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. റിപ്പോർട്ട് സമർപ്പിച്ച് ഒരു മാസം കഴിഞ്ഞിട്ടും കുറ്റക്കാർക്കെതിരെ നടപടിയൊന്നുമെടുത്തിട്ടില്ല. ഇതേത്തുടർന്നാണ് പിടിഎ സമരം തുടങ്ങിയത്.

സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് ഇടുക്കി ജില്ലാ ഡെപ്യൂട്ടി ഡയറക്ടറും പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നുള്ള പ്രത്യേക സംഘവും അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ കുറ്റക്കാരായ ഉദ്യോഗസ്ഥരുടെ സ്വാധീനം മൂലം ഫയലുകൾ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മേശപ്പുറത്ത് വിശ്രമിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോൺഗ്രസിനെ തോൽപ്പിച്ച സിപിഐക്കാരനെ തേടി എത്തിയത് ബുദ്ധ സന്യാസി; അപൂർവ്വമായ ഈ സൗഹൃദത്തിന് 15 വർഷത്തെ പഴക്കം
അഴിമതി ഒരവകാശമായി മാറുന്ന സമൂഹം, കള്ളം പറയുന്നത് ഉത്തരവാദിത്തവുമെന്ന് കരുതുന്ന രാഷ്ട്രത്തലവൻമാരുള്ള കാലം: കെ ജയകുമാർ