കാട്ടാക്കടയിൽ നിന്നും 25കാരന്റെ ഒറ്റ ഫോൺ കോൾ, അതും ഒറ്റപ്പാലത്തേക്ക്; വിശ്വസിച്ചു പോയി, നഷ്ടമായത് 48,59,000 രൂപ

Published : Aug 15, 2025, 11:46 AM IST
Kerala Police

Synopsis

വീട്ടിലിരുന്ന് ഓൺലൈനായി പാർട് ടൈം ജോലി ചെയ്ത് പണമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് ₹48 ലക്ഷം തട്ടിയെടുത്ത കേസിൽ കാട്ടാക്കട സ്വദേശി ആന്റോ ബിജു അറസ്റ്റിൽ. 

പാലക്കാട്: വീട്ടിലിരുന്ന് ഓൺലൈനായി പാർട് ടൈം ജോലി ചെയ്ത് പണമുണ്ടാക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് 48,59,000 രൂപ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കാട്ടാക്കട സ്വദേശി ആന്റോ ബിജു(25) ആണ് അറസ്റ്റിലായത്. ഒറ്റപ്പാലം സ്വദേശിയാണ് തട്ടിപ്പിനിരയായത്. 2024 നവംബർ മാസത്തിലാണ് സംഭവം. പ്രതി പരാതിക്കാരനെ വാട്സ് ആപ്പ് വഴിയാണ് ബന്ധപ്പെട്ടത്. പാർടൈം ആയി ജോലി ചെയ്താൽ മതിയെന്നും ടെലഗ്രാം വഴി നൽകിയ ലിങ്കിൽ കയറണമെന്നും പറഞ്ഞു. ഇതിനിടെ പരാതിക്കാരന്റെ അക്കൗണ്ടിലേക്ക് ചെറിയ തുക ശമ്പളമെന്ന പേരിൽ നിക്ഷേപിക്കുന്നുമുണ്ടായിരുന്നു. ഇങ്ങനെ വിശ്വാസം നേടിയെടുത്ത പ്രതി ഭീമമായ തുക നിക്ഷേപം നടത്താൻ ആവശ്യപ്പെടുകയായിരുന്നു. ശേഷം നിക്ഷേപിച്ച തുക മുഴുവനായി തട്ടിയെടുക്കുകയായിരുന്നു.

തുടർന്ന് തട്ടിപ്പിനിരയായെന്ന് കാണിച്ച് സൈബർ ക്രൈം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇങ്ങനെ നടത്തിയ അന്വേഷണത്തിൽ നഷ്ടപ്പെട്ട തുകയിൽ നിന്നും 2,25,000 രൂപ പ്രതിയുടെ കാട്ടാക്കടയിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തുകയായിരുന്നു. ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഈ കേസ് കൂടാതെ തെലങ്കാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി 2 പരാതികൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി