
ഇടുക്കി: പരുന്തുംപാറ, പാഞ്ചാലിമേട് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ 14ന് പ്രവേശനം നിരോധിച്ചു. ജില്ലയില്‍ കൊവിഡ് - 19 പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മകരവിളക്ക് പ്രമാണിച്ച് ജനുവരി 14ന് പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ ഭക്തരുടെയും വിനോദ സഞ്ചാരികളുടെയും എണ്ണത്തില്‍ വര്‍ദ്ധനവിനുളള സാദ്ധ്യത കണക്കിലെടുത്തുമാണ് നിരോധനം.
കൊവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനുവരി 14 ന് പീരുമേട് താലൂക്കിലെ പരുന്തുംപാറ, പാഞ്ചാലിമേട് എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പൊതുജനങ്ങളുടെ പ്രവേശനം നിരോധിച്ച് ദുരന്ത നിവാരണ നിയമം ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ ആണ് ഉത്തരവിട്ടത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam