
ആലപ്പുഴ: പഞ്ചായത്ത് അവഗണിച്ച നായുടെ അഴുകിയ ജഡം കൊവിഡ് രോഗിയുടെ സംസ്കാരത്തിൽ പങ്കെടുക്കാനെത്തിയ വഴിയാത്രക്കാരൻ സംസ്കരിച്ചു. തലവടി പഞ്ചായത്ത് ഓഫീസ് മുക്കിന് താഴെയാണ് തെരുവ് നായ ചത്തുകിടന്നത്. നായുടെ ജഡം ചീയാൻ തുടങ്ങിയിട്ടും അധികൃതർ കുലുങ്ങിയില്ല.
എന്നാൽ കൊവിഡ് രോഗിയുടെ സംസ്കാരത്തിൽ പങ്കെടുക്കാൻ അതുവഴി എത്തിയ തലവടി മേനാംമൂട്ടിൽ ഗോപാലൻ നായുടെ ജഡം കാണുകയും അത് മറവ് ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു. ഗോപാലനൊപ്പം വെളിയനാട് വികസനകാര്യ സ്റ്റാൻഡിംങ്ങ് കമ്മറ്റി ചെയർമാൻ വി.കെ വേണുഗോപലും സഹായത്തിനായി എത്തി. നായുടെ ജഡം കുഴിയെടുത്ത് മൂടിയാണ് ഇരുവരും പോയത്.