നരിക്കുനിയിൽ നിരോധിത മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

Web Desk   | Asianet News
Published : Feb 05, 2022, 06:26 PM IST
നരിക്കുനിയിൽ നിരോധിത മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

Synopsis

ന്യൂ ജൻ മയക്കുമരുന്നായ എംഡിഎംഎ, എൽ. എസ്.ഡി സ്റ്റാമ്പ്, ഹഷീഷ് ഓയിൽ എന്നിവയുമായി ചേളന്നൂർ സ്വദേശിയായ യുവാവിനെ കോഴിക്കോട് റൂറൽ എസ്പിയുടെ പ്രത്യേക സ്ക്വാഡ് അറസ്റ്റ് ചെയ്തു.

കോഴിക്കോട്:  നരിക്കുനിയിൽ ലഹരി വേട്ട. ന്യൂ ജൻ മയക്കുമരുന്നായ എംഡിഎംഎ, എൽ. എസ്.ഡി സ്റ്റാമ്പ്, ഹഷീഷ് ഓയിൽ എന്നിവയുമായി ചേളന്നൂർ സ്വദേശിയായ യുവാവിനെ കോഴിക്കോട് റൂറൽ എസ്പിയുടെ പ്രത്യേക സ്ക്വാഡ് അറസ്റ്റ് ചെയ്തു. കണ്ണങ്കര കിഴക്കേ നേരത്ത് കിരൺ(24) ആണ് പിടിയിലായത് 1160 മില്ലിഗ്രാം എംഡിഎം 120 മില്ലിഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ്, ഹഷീഷ് ഓയിൽ എന്നിവ ഇയാളിൽ നിന്നും പിടിച്ചെടുത്തു. 

റൂറൽ ജില്ലാ പോലീസ് മേധാവി എ ശ്രീനിവാസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നാർക്കോട്ടിക് ഡി.വൈ.എസ്.പി അശ്വകുമാറിന് നേതൃത്വത്തിൽ നരിക്കുനിയിൽ വച്ചാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്. ഒരു കാറും  പൊലീസ് പിടിച്ചെടുത്തു മറ്റൊരു കാറിലെത്തിയ യുവാവ് കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടതായി പോലീസ്. ഇയാൾക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ